മാധ്യമ പ്രവർത്തകന്റെ ഒറ്റയാൾ സമരം ഫലംകണ്ടു; കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം തുറന്ന് കാണിച്ചാണ് ലിനു ജോയി ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്

കഴിഞ്ഞ 16നാണ് ലിനുവിന്റെ വീട്ടിലെ മീറ്റർ തകരാറിലായത് ഇതേ തുടർന്ന് ഇലക്ട്രിസിറ്റിബോർഡിന്റെ കസ്റ്റമർ കെയർ സെന്ററിൽ പരാതിപ്പെട്ടു. എന്നാൽ പരാതിയിൽ പരിശോധിക്കുന്നതിനൊ അന്വേഷണം നടത്തുന്നതിനൊ കെ എസ് ഇ ബി ഉദ്യോഗസ്ഥർ തയ്യാറാകാതെ വൈദ്യുതി തടസം പരിഹരിച്ചതായി ഫോണിൽ സന്ദേശം എത്തി.ഇതേ തുടർന്ന് വീണ്ടും പരാതി അയച്ചു.

ഇത്തരത്തിൽ കഴിഞ്ഞ പത്ത് ദിവസങ്ങളായി ആവർത്തിച്ചു ഇതിനിടയിൽ ഇലക്ട്രിസിറ്റി ഓഫീസിൽ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പരിഹാരം കാണാമെന്ന ഉറപ്പും ലഭിച്ചിരുന്നു. അവസാനമായി ചൊവ്വാഴ്ച പരാതിയിൽ പരിഹാരം വന്നതായി സന്ദേശ മെത്തിയതോടെയാണ് പരസ്യമായി രംഗത്തെത്തിയത്. ഉച്ചക്ക് ഒരു മണിയോടെ ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന ലിനു നിലപാടിൽ ഉറച്ച് നിന്നതോടെ സോഷ്യൽ മീഡിയയിലൂടെ ചിത്രം പ്രചരിച്ചിരുന്നു.

ഇതേതുടർന്നു പീരുമേട് എം എൽ എ ഇ .എസ് ബിജിമോളും സി പി എം ,ബി ജെ പി കോൺഗ്രസ് നേതാക്കളും ഫോണിൽ ബന്ധപ്പെട്ടതോടെ സമരം ഫലംകണ്ടു .മീറ്ററില്ല എന്ന കാരണം പറഞ്ഞ ഉദ്യോഗസ്ഥർ പുതിയ മീറ്റർ തപ്പി എടുത്ത് വീട്ടിലേക്ക് പാഞ്ഞു .മീറ്റർ മാറി എന്ന് വീട്ടിൽ നിന്നും അറിയിപ്പ് വന്നതിന് ശേഷമാണ് സ്വകാര്യ ചാനൽ റിപ്പോർട്ടറായ ലിനു സമരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha






















