നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞു നാലുപേര്‍ക്കു പരുക്കേറ്റു; പതിനാലുപേർ അടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്

നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞു നാലുപേര്‍ക്കു പരുക്കേറ്റു. പാലാ മുത്തോലി വാതല്ലൂര്‍ ജിബിന്‍(27), പൂവരണി മൂളേപ്പറമ്ബില്‍ അന്നക്കുട്ടി(64), കാത്തിരമറ്റം പിരിയന്‍മാക്കല്‍ അലീന(24), സഹോദരി ഡെല്‍ന(14) എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് മേലേചിന്നാറിനും നാലുതൂണിനുമിടയിലുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് അപകടം. തോപ്രാംകുടി കൈപ്പന്‍പ്ലാക്കല്‍ ബേബിയുടെ വീട്ടില്‍ മാമോദിസയില്‍ പങ്കെടുത്ത് തൂവലിലുള്ള ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു സംഘം.
14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇറക്കത്തില്‍ ബ്രേക്ക് നഷ്‌ടപ്പെട്ട വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ വാഹനത്തില്‍നിന്നു പുറത്തെടുത്തത്. പരുക്കേറ്റവരെ ബഥേലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















