Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ലേഡി കില്ലറുടെ മനസിൽ കാമുകനൊപ്പം മുംബൈയിലേക്ക് പറക്കുന്ന മണിക്കൂറുകൾ... ഉറ്റവർ നഷ്ടപ്പെട്ട വേദന മറക്കാൻ കുറച്ചുനാള്‍ വീട് വിട്ട് മാറി നിൽക്കണമെന്നും, ഹോംനേഴ്‌സ് ജോലിക്ക് പോകുകയാണെന്നും അയല്‍ക്കാര്‍ക്ക് സൂചന നൽകി, പൊട്ടിക്കരഞ്ഞ് സിംപതി പിടിച്ചു പറ്റാനുള്ള ശ്രമവും!! സൗമ്യയുടെ അനുവാദമില്ലാതെ അർദ്ധ രാത്രി അയാൾ എത്തിയതോടെ പ്ലാനിങ് പൊളിഞ്ഞു

26 APRIL 2018 01:34 PM IST
മലയാളി വാര്‍ത്ത

മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യകാര്യങ്ങള്‍ ആസൂത്രണം ചെയ്തത് കൃത്യമായ മുന്നൊരുക്കത്തോടെ. പിതാവ് കുഞ്ഞിക്കണ്ണന്‍ മരിച്ചശേഷം സൗമ്യ അയല്‍ക്കാരോട് ഈ വീട്ടില്‍ കഴിയാന്‍ മനസ് അനുവദിക്കുന്നില്ലെന്നും കേരളത്തിന് പുറത്ത് ഹോംനേഴ്സ് പണിക്കു പോകാനുള്ള അവസരം വന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

കുടുംബാംഗങ്ങള്‍ മരിച്ച വീട്ടില്‍ നില്ക്കേണ്ടെന്നും കുറച്ചുനാള്‍ മാറിനിന്നാല്‍ വിഷമങ്ങള്‍ കുറച്ചു കുറയുമെന്നും അയല്‍ക്കാരായ സ്ത്രീകള്‍ പറയുകയും ചെയ്തു. കൊലപാതകം വരെയുള്ള കാര്യങ്ങള്‍ കൃത്യതയോടെ നടപ്പാക്കിയ സൗമ്യയുടെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് ഇവിടെ നിന്നാണ്. മുംബൈയില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്ന കാര്യം സൗമ്യ അയല്‍ക്കാരെ അറിയിച്ച ദിവസം രാത്രിയാണ് നാട്ടുകാരായ യുവാക്കള്‍ ഒരു യുവാവിനെ രാത്രി സൗമ്യയുടെ വീടിന് അടുത്തുവച്ച് കാണുന്നത്.

സൗമ്യയുടെ വീട്ടില്‍ നിന്ന് ഇറങ്ങിവന്ന ഇയാള്‍ യുവാക്കള്‍ക്ക് പിടികൊടുക്കാതെ ഓടിയൊളിക്കുകയായിരുന്നു. ഇതോടെ സൗമ്യയുടെ ദുര്‍നടപ്പില്‍ നാട്ടുകാര്‍ക്ക് സംശയം ഉടലെടുത്തു. ഇതോടെ ബന്ധുക്കളിലൊരാള്‍ സൗമ്യയെ സംശയമുണ്ടെന്ന് കാണിച്ചു പോലീസിനെ സമീപിച്ചു. നാട്ടുകാരും തങ്ങളുടെ സംശയം തുറന്നു പറഞ്ഞതോടെ സൗമ്യ തന്ത്രപൂര്‍വം മുംബൈ യാത്ര ഒഴിവാക്കി. പക്ഷേ പോലീസിന്റെ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാനായില്ലെന്നുമാത്രം.

അതിനിടെ സൗമ്യ അച്ഛനമ്മമാരുടെ കൊലയ്ക്ക് ദിവസങ്ങള്‍ക്കുമുന്‍പേ കുടിവെള്ള പരിശോധനയ്ക്ക് അപേക്ഷയുമായി പിണറായി കൃഷി ഓഫീസിനെയും സമീപിച്ചിരുന്ന കാര്യം പുറത്തു വന്നിട്ടുണ്ട്. കിണര്‍വെള്ളത്തില്‍ അമോണിയയുടെ സാന്നിധ്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. അച്ഛനെയും അമ്മയെയും വിഷം നല്‍കി കൊല്ലുന്നതിനുമുന്‍പേ നാട്ടുകാരുടെ സംശയമൊഴിവാക്കാനാണ് കൃഷി ഓഫീസില്‍ കുടിവെള്ള പരിശോധനയ്ക്കായി ചെന്നതെന്നും സൗമ്യ പോലീസിനോട് സമ്മതിച്ചു. സ്ഥിരം യാത്രയ്ക്ക് വിളിക്കാറുള്ള ഓട്ടോ ഡ്രൈവറോടാണ് എലിവിഷം വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടത്. വീട്ടില്‍ എലിശല്യമുണ്ടെന്ന് ധരിപ്പിച്ചാണ് എലിവിഷം വാങ്ങിപ്പിച്ചതെന്ന് ഡ്രൈവര്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

വേണ്ടത്ര തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. ശാസ്ത്രീയമായ തെളിവുകള്‍ തന്നെയാണ് ഇവരുടെ കാര്യത്തിലും പോലീസ് ലക്ഷ്യമിടുന്നത്. ''എനിക്ക് നിന്നെ മടുത്താല്‍ ഞാന്‍ വേറെ ആളെ നോക്കുമെന്ന് സൗമ്യ തന്നോട് പല തവണ പറഞ്ഞിട്ടുള്ളതായി കാമുകന്മാരില്‍ സൗമ്യക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ എന്ന് കരുതുന്ന യുവാവ് പോലീസിനോട് പറഞ്ഞു. ഇതിനിടയില്‍ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്താന്‍ സൗമ്യ ഒതളങ്ങ അന്വേഷിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊല്ലത്ത് സഹോദരിയുടെ വീട്ടില്‍ പോയപ്പോഴാണ് ഒതളങ്ങ കൊണ്ടു വരാന്‍ സൗമ്യ ശ്രമം നടത്തിയത്.

ഒതളങ്ങ കൊണ്ടു വരാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് എലിവിഷം ഉപയോഗിച്ച് കൃത്യം നടത്തിയതെന്നും സൗമ്യ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മകള്‍ ഐശ്വര്യക്ക് പല ഘട്ടങ്ങളിലും സൗമ്യ വിഷം നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ട് പല തവണ ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (19 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends