Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മൊഴികളിലെ വൈരുദ്ധ്യം നീക്കാൻ സൗമ്യയുടെ ഭർത്താവ് കിഷോറിനെ കണ്ടെത്താൻ പൊലീസ് കൊല്ലത്തേക്ക്... കീർത്തനയുടെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കം എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചപ്പോൾ...

26 APRIL 2018 01:40 PM IST
മലയാളി വാര്‍ത്ത

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ചോദ്യംചെയ്യൽ തുടരവേ അവരുടെ ഭർത്താവ് കിഷോറിനെ കണ്ടെത്താൻ പൊലീസ് കൊല്ലത്തേക്ക് പോകുന്നു. 2012ൽ ഇവരുടെ മറ്റൊരു മകൾ ഒന്നര വയസുകാരി കീർത്തന മരിച്ചതും സമാനസാഹചര്യത്തിലാണ്. കീർത്തനയെ താൻ കൊന്നിട്ടില്ലെന്നാണ് സൗമ്യ പറയുന്നത്.

എന്നാൽ, ആദ്യ കൊലപാതകം പുറത്തറിയാതിരുന്നത് വീണ്ടും കൊലപാതകം ചെയ്യാൻ ധൈര്യം നൽകിയെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മൊഴികളിലെ ഈ വൈരുദ്ധ്യം നീക്കേണ്ടതും ആവശ്യമാണ്. ആറുവർഷം മുമ്പ് മരിക്കുകയും സംസ്കരിക്കുകയും ചെയ്ത കുട്ടിയുടെ മരണത്തിൽ കൃത്യമായ വിവരം ശേഖരിക്കുകയെന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ കടമ്പയാണ്. കീർത്തന തന്റെ കുട്ടി അല്ലെന്ന ആരാേപണം കിഷോർ ഉന്നയിച്ചിരുന്നു. കീർത്തനയ്ക്കും ശ്വാസതടസവും ഛർദ്ദിയും മരണത്തിന് മുമ്പ് അനുഭവപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. ഈ കുട്ടിയുടെ പിതൃത്വത്തിൽ ഭർത്താവ് കിഷോറിന് സംശയമുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ നിത്യവും വീട്ടിൽ വഴക്കുണ്ടായിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സൗമ്യയുടെ സത്യസന്ധത തുറന്ന് കാട്ടാൻ എലിവിഷം കഴിക്കാൻ നിർബന്ധിച്ചിരുന്നു. അത് കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നും സൗമ്യ പൊലീസിനോട് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇത് പൊലീസിൽ കൂടുതൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കശുവണ്ടി ഫാക്ടറിയിലെ ചുമട്ടുതൊഴിലാളിയായാണ് കിഷോർ പിണറായിയിലെത്തുന്നത്. ഇവിടെ ജോലിക്കെത്തിയ സൗമ്യയുമായി ഇയാൾ പരിചയത്തിലാവുകയായിരുന്നു. സംശയും വഴക്കും പതിവായതോടെ സൗമ്യ കിഷോറിനെ ഒഴിവാക്കി പടന്നക്കരയിലേക്ക് വരികയായിരുന്നു.

കിഷോറിനെ കസ്റ്റഡിയിലെടുത്താൽ സൗമ്യയുടെ വഴിവിട്ട ബന്ധം നേരത്തെയുള്ളതാണോ, അതല്ല ഇരുവരും പിരിഞ്ഞതിന് ശേഷം സംഭവിച്ചതാണോ എന്നും അറിയാൻ കഴിയും. അങ്ങനെയെങ്കിൽ നേരത്തെ യുവതിയുമായി ബന്ധമുണ്ടായിരുന്ന മുഴുവൻ ആളുകളേയും കണ്ടെത്തി ചോദ്യം ചെയ്യേണ്ടി വരും.കിഷോറുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ജീവിക്കാൻ വഴിതേടിയലയുമ്പോൾ ഇരിട്ടി സ്വദേശിനിയായ ഒരു സ്ത്രീയാണ് തന്നെ അനാശാസ്യരംഗത്തേക്ക് പരിചയപ്പെടുത്തിയതെന്ന് സൗമ്യ മൊഴി നല്കിയിട്ടുണ്ട്.

സൗമ്യയുമായി ഇടപാട് നടത്തുന്ന ആളുകളെ വീട്ടിലെത്തിക്കുന്നത് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൗമ്യയുടെ വീട്ടിലെ കിണർ വെള്ളത്തിൽ അമോണിയയുടെ അംശം കണ്ടെത്തിയതിലും ദുരൂഹത നിലനിൽക്കുന്നു. കിണർ വെള്ളം സൗമ്യ പരിശോധിച്ച് അമോണിയ സാന്നിദ്ധ്യമുള്ളതായി റിപ്പോർട്ട് സമ്പാദിച്ചിരുന്നു. ഇവർക്ക് അമോണിയ വെള്ളത്തിൽ കലക്കാൻ എവിടെനിന്ന് കിട്ടി.

ഇക്കാര്യത്തിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ ഇവർക്ക് കൊലപാതകത്തെ കുറിച്ച് സൂചന നേരത്തെയുണ്ടായിരുന്നിരിക്കണം എന്നാണ് പൊലീസ് പറയുന്നത്. ഒൻപതു വയസുള്ള മകൾ ഐശ്വര്യയെയും മാതാപിതാക്കളായ കുഞ്ഞിക്കണ്ണനെയും കമലയെയും എലിവിഷം നല്കിയാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. സൗമ്യയുടെ വീട്ടിൽ നിന്ന് എലിവിഷം കത്തിച്ചു കളഞ്ഞതിന്റെ അവശിഷ്ടങ്ങളും ഭക്ഷണം നല്കിയ പാത്രങ്ങളും പൊലീസ് കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (16 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends