Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പിണറായിയിലെ ദുരൂഹമരണങ്ങളുടെ ആസൂത്രക സൗമ്യ മനസ് തുറക്കാത്തത് അന്വേഷണ സംഘത്തെ അസ്വസ്ഥമാക്കിയിരുന്നു, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കേസായിരുന്നു, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച വനിത എ.എസ്.പി പറയുന്നു

26 APRIL 2018 01:39 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ വിഷു ആഘോഷിക്കാനെത്തിയപ്പോഴാണ് നാട്ടുകാര്‍ പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടിലെ ദുരൂഹമരണങ്ങളെ കുറിച്ച് പറഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം അവിടെയെത്തി കാര്യങ്ങള്‍ തിരക്കിയ ശേഷം തലശേരി എ.എസ്.പി ചൈത്ര തെരേസ ജോണിനെ വിളിച്ച് വരുത്തി അന്വേഷണം കാര്യക്ഷമമായി നടത്തണമെന്ന് ആവശ്യപ്പെട്ടു. തലശേരി ടൗണ്‍ സി.ഐ പ്രേമചന്ദ്രനാണ് കേസ് അന്വേഷിച്ചത്. മേല്‍നോട്ടും എ.എസ്.പിക്കും. തന്റെ ചുരുങ്ങിയ സര്‍വ്വീസിനിടെ ഇത്തരത്തില്‍ ദുരൂഹമായൊരു കേസ് ആദ്യമാണെന്ന് എ.എസ്.പി പറഞ്ഞു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുമെന്ന സമ്മര്‍ദ്ദവും പ്രതി സൗമ്യയുടെ നിസഹകരണവും സാക്ഷികളില്ലാത്തതും അന്വേഷണ സംഘത്തെ വലച്ചു. ഓരോ ദിവസവും കേസിന്റെ പുരോഗതിയെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് അന്വേഷിക്കുമായിരുന്നു.

സൗമ്യയോട് കാര്യങ്ങള്‍ തിരക്കിയ മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അതിനാല്‍ ആരോഗ്യ, ജലവിഭവ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 10 ദിവസമാണ് പൊലീസ് അന്വേഷത്തിനായി എടുത്തത്. ശാസ്ത്രീയമായ തെളിവുകള്‍ മാത്രമായിരുന്നു ആശ്രയം. തലശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സൗമ്യ ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം രഹസ്യമായി കസ്റ്റഡിയിലെടുത്തു. ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലെത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. അതോടൊപ്പം സൗമ്യയുമായി ബന്ധമുള്ള 30തോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സൗമ്യയുടെ ഫോണ്‍ രേഖകളും പരിശോധിച്ചു.

സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സമയമെടുത്തു. സബ്ഡിവിഷന്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവിനായുള്ള കാത്തിരിപ്പ് മാത്രമായിരുന്നു പ്രശ്‌നം. അത് കിട്ടിയതോടെ അന്വേഷണ സംഘത്തിന് ആശ്വാസമായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പരിശോധനാഫലം പെട്ടെന്ന് കിട്ടി. തെളുവുകള്‍ ശേഖരിച്ച ശേഷം സൗമ്യയെ പത്ത് മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്. എന്നിട്ടും കുറ്റസമ്മത മൊഴിയെടുക്കാന്‍ ഏറെ പ്രയാസപ്പെട്ടു. കുറ്റകൃത്യങ്ങളുടെ ഗൗരവം അറിയാത്ത സൗമ്യയ്ക്ക് യാതൊരു കൂസലും ഇല്ലായിരുന്നെന്ന് എ.എസ്.പി പറഞ്ഞു. അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കങ്ങളും തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘം തലശേരിയിലെത്തി.

അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്താല്‍ ഇതുവരെ ചെയ്തതെല്ലാം വെള്ളത്തിലാകും. അങ്ങനെ സമ്യയ്ക്ക് സഹായം ചെയ്ത ചിലരെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി. മനസ് തുറക്കാത്ത സൗമ്യ കാര്യങ്ങള്‍ തത്തപറയും പോലെ പറഞ്ഞു. അതോടെയാണ് അന്വേഷണ സംഘത്തിന് ആശ്വാസമായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (21 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends