Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ദലിത് വിഭാഗങ്ങളിലുള്ളവര്‍ അധിവസിക്കുന്നുണ്ട്. ദലിത് എന്ന വാക്കിന് അയിത്തം കല്‍പ്പിച്ച ആര്‍എസ്‌എസ്-ബിജെപി സംഘപരിവാരം ദലിതരുടെ വോട്ടിന് അയിത്തം കല്‍പ്പിക്കുന്നുണ്ടോ ; വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍

26 APRIL 2018 03:24 PM IST
മലയാളി വാര്‍ത്ത

മോദി സര്‍ക്കാരിനും സംഘപരിവാര്‍ ഭീകരതയ്ക്കും എതിരെ രാജ്യത്തെ ദലിത് സംഘടനകളും പ്രവര്‍ത്തകരും സജീവമായി രംഗത്തുവരുമ്പോൾള്‍, ദലിത് എന്ന വാക്കിന് പോലും അയിത്തം കല്‍പ്പിച്ച്‌ മാറ്റി നിര്‍ത്തിക്കൊണ്ട് ആര്‍എസ്‌എസ് സംഘപരിവാരം ദലിത് സമൂഹത്തെ ഭീഷണിപ്പെടുത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദളിത് എന്ന വാക്കിന് അയിത്തം കല്‍പ്പിച്ച ആര്‍എസ്‌എസ്-ബിജെപി സംഘപരിവാരം അവരുടെ വോട്ടിന് അയിത്തം കല്‍പ്പിക്കുന്നുണ്ടോയെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോടിയേരിയുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ ;

ദലിത് എന്ന വാക്കിന് അയിത്തം കല്‍പ്പിച്ച ആര്‍എസ്‌എസ്-ബിജെപി സംഘപരിവാരത്തിന്റെ നടപടി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടു. ഭരണഘടനയ്ക്ക് പകരം മനുസ്മൃതി രാജ്യത്ത് നടപ്പിലാക്കണമെന്നാണ് ആര്‍എസ്‌എസ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ശനിയാഴ്ച പൂനെയില്‍ സമാപിച്ച ആര്‍എസ്‌എസ് ദേശീയ എക്സിക്യുട്ടീവില്‍ ദലിത് എന്ന വാക്കിന് അയിത്തം കല്‍പ്പിച്ചത്.

ദലിത് എന്ന പദം പ്രവര്‍ത്തകരാരും ഉച്ഛരിക്കാന്‍ പാടില്ലെന്ന് ആര്‍എസ്‌എസ് നിര്‍ദേശിച്ചതായാണ് മുതിര്‍ന്ന ഭാരവാഹികളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോദി സര്‍ക്കാരിനും സംഘപരിവാര്‍ ഭീകരതയ്ക്കും എതിരെ രാജ്യത്തെ ദലിത് സംഘടനകളും പ്രവര്‍ത്തകരും സജീവമായി രംഗത്തുവരുമ്ബോള്‍, ദലിത് എന്ന വാക്കിന് പോലും അയിത്തം കല്‍പ്പിച്ച്‌ മാറ്റി നിര്‍ത്തിക്കൊണ്ട് ആര്‍എസ്‌എസ് സംഘപരിവാരം ദലിത് സമൂഹത്തെ ഭീഷണിപ്പെടുത്തുകയാണ്. സംഘപരിവാരത്തെ പൂര്‍ണാര്‍ത്ഥത്തില്‍ മനസിലാക്കാതെ അവരുടെ കൂടെ നില്‍ക്കുന്ന ദലിതുകള്‍ക്ക് നേരെയുള്ള ആര്‍എസ്‌എസ് ഭീഷണികൂടിയാണിതെന്ന് പറയാതെ വയ്യ.

ഉത്തര്‍പ്രദേശിലെ ഉന്നാവും ഗുജറാത്തിലെ ഉനയും മഹാരാഷ്ട്രയിലെ ഭീം കൊറിഗാവുമൊക്കെ ദലിതരെ ഉന്‍മൂലനം ചെയ്യുക എന്ന ആര്‍എസ്‌എസ് അജണ്ട നടപ്പിലാക്കിയ പരീക്ഷണ ശാലകളാണ്. ഈ സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്ന ബിജെപി സര്‍ക്കാരുകള്‍, പൗരോഹിത്യ സവര്‍ണാധിപത്യത്തിന്റെ തിട്ടൂരങ്ങളാണ് നടപ്പിലാക്കുന്നത്. അതിനാലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിത് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുന്നത്.

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ദലിത് വിഭാഗങ്ങളിലുള്ളവര്‍ അധിവസിക്കുന്നുണ്ട്. ദലിത് എന്ന വാക്കിന് അയിത്തം കല്‍പ്പിച്ച ആര്‍എസ്‌എസ്-ബിജെപി സംഘപരിവാരം ദലിതരുടെ വോട്ടിന് അയിത്തം കല്‍പ്പിക്കുന്നുണ്ടോ? എന്ന് കോടിയേരി പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (7 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (17 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (13 hours ago)

Malayali Vartha Recommends