Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വിവാഹം കഴിഞ്ഞ് പതിനൊന്നാം മാസം ഭാര്യ പിതാവിന്റെ കൈകൊണ്ട് മരുമകന് ദാരുണാന്ത്യം; പ്രകോപനമായത് സ്ത്രീധനം മുക്കുപണ്ടം ആണെന്ന് പറഞ്ഞതിന്റെ പക: ഉദയകുമാറിന്റെ മൊഴി പുറത്ത്‌

26 APRIL 2018 03:41 PM IST
മലയാളി വാര്‍ത്ത

ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ കുഞ്ഞിനെ കാണാനെത്തിയ യുവാവിനെ ഭാര്യ പിതാവ് കുത്തികൊന്നത് മുൻ വൈരാഗ്യം കാരണം. ജാതി സംബന്ധിച്ച് കള്ളം പറഞ്ഞതും സ്ത്രീധനമായി സ്വർണത്തിന് പകരം മുക്കുപണ്ടം നൽകിയെന്ന് പ്രചരിപ്പിച്ചതും മരുമകനെ വെറുക്കാനും നിരന്തര കലഹത്തിനും കാരണമായെന്നും, ഈ തർക്കത്തിനിടെ മകളുടെ ഭർത്താവിനെ ആശുപത്രിയിൽ വച്ച് കുത്തിക്കൊല്ലുകയായിരുന്നെന്ന് അറസ്റ്റിലായ കല്ലിയൂർ വള്ളംകോട് ഗീതുനിവാസിൽ ഉദയകുമാറിന്റെ (61) മൊഴി.

നേമം കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം വിവേകാനന്ദ നഗറിൽ മേലെ തോട്ടത്തുവിള സൂര്യകാന്തി വീട്ടിൽ സുധാകരൻ – പ്രഭാവതി ദമ്പതികളുടെ മകൻ കൃഷ്ണകുമാറിനെ (29) കുത്തിക്കൊന്ന കേസിൽ കഴിഞ്ഞദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിഷുദിനത്തിൽ ജനറൽ ആശുപത്രിയ്ക്ക് സമീപത്തെ സ്വകാര്യ ആശുപത്രി കാന്റീനിൽ വച്ചാണ് കൃഷ്ണകുമാർ കൊല്ലപ്പെട്ടത്.

മകളെ വിവാഹം ചെയ്യാനെത്തിയ കൃഷ്ണകുമാർ വിവാഹ സമയത്ത് സമുദായത്തെപ്പറ്റി തെറ്റിദ്ധരിപ്പിച്ചു. സ്ത്രീധനമായി കഷ്ടപ്പെട്ട് നൽകിയ സ്വർണം മുക്കുപണ്ടമാണെന്ന് ആക്ഷേപിച്ചു. ഇതേ തുടർന്നുണ്ടായ ശത്രുത പലപ്പോഴും വഴക്കിനും പ്രശ്നങ്ങൾക്കും കാരണമായി. പ്രസവത്തിനായി മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഒരുദിവസം പോലും അവിടെ വരികയോ അന്വേഷിക്കുകയോ ചെയ്യാത്തതും തന്നെ പ്രകോപിപ്പിച്ചെന്ന് ഉദയകുമാർ മൊഴി നൽകി.

സംഭവദിവസം ആശുപത്രിയിലെത്തിയ കൃഷ്ണകുമാറും സുഹൃത്തും തന്നെ ഭീഷണിപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ഇരുവരെയും കുത്തിയതെന്ന് വഞ്ചിയൂർ സി.ഐ സുരേഷ് വി. നായരോട് ഉദയകുമാർ വെളിപ്പെടുത്തി. കൃഷ്ണകുമാർ കൊല്ലപ്പെട്ടെന്ന് മനസിലായതോടെ പൊലീസിനെ ഭയന്നാണ് നാടുവിട്ടത്. മധുര, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയാണ് തമ്പാനൂരിലെത്തിയത്. അവിടെവച്ചാണ് പൊലീസിന്റെ പിടിയിലായത്.

സെക്രട്ടേറിയറ്റിലെ കരാർ ഡ്രൈവറായ കൃഷ്ണകുമാർ ഒരുവർഷം മുമ്പാണ് ഉദയകുമാറിന്റെ മകൾ അലീനയെ വിവാഹം ചെയ്തത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുംമുമ്പേ ഉദയകുമാറും മരുമകനും തമ്മിലുണ്ടായ പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത്. പരസ്പരം കാണുമ്പോഴും ഫോണിലൂടെയും ഉദയകുമാർ കൃഷ്ണകുമാറിനെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നു.

മുമ്പ് ഗൾഫിലായിരുന്ന ഉദയകുമാർ ഏതാനും വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. നാട്ടിലെത്തിയശേഷം കുറച്ച് നാൾ ടാക്സി ഡ്രൈവറായും പിന്നീട് കുടിവെള്ള ടാങ്കർ ഡ്രൈവറായും ജോലിനോക്കി വരവേയാണ് കൊലപാതകക്കേസിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താനായി ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (18 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends