Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പ്രിയാ വാര്യര്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസിയുടെ ചങ്ക് ബസിനെ പ്രണയിച്ച റോസ്മിയെ തേടി സിനിമയില്‍നിന്ന് അവസരങ്ങള്‍ എത്തുന്നു; റോസ്മിയുടെ കഥ സിനിമയാകാനും സാധ്യത

26 APRIL 2018 03:31 PM IST
മലയാളി വാര്‍ത്ത

കണ്ണിറുക്കി സോഷ്യല്‍ മീഡിയയില്‍ തരംഗമായ പ്രിയാ വാര്യര്‍ക്ക് പിന്നാലെ കെഎസ്ആര്ടിസി ബസിനോട് കളങ്കമില്ലാത്ത സ്‌നേഹം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായ കോട്ടയം സ്വദേശിനി റോസ്മിയ്ക്ക് സിനിമയില്‍ നിന്നും ഓഫറുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ചില നവാഗതരായ സംവിധായകരും റോസ്മിയുടെ ബസിനെ പ്രണയിച്ച കഥയ്ക്കായി റോസ്മിയെസമീപിച്ചതായും സൂചന ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളെ സബന്ധിച്ച് പ്രതികരിക്കാന്‍ റോസ്മി തയ്യാറായിട്ടില്ല. ഞങ്ങളുടെ റൂട്ടിലോടുന്ന പ്രിയ കെഎസ്ആര്ടിസി ബസിനെ ഞങ്ങള്‍ക്ക് തിരിച്ചു വേണമെന്നാവശ്യവുമായി കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയെ ഫോണില് വിളിച്ചതാണ് റോസ്മിയെ ഏവരുടെയും പ്രിയങ്കരിയാക്കിയത്. കോട്ടയത്ത് സ്പീഡ് വിംഗ്‌സില്‍ അയാട്ട വിത്ത് ഏവിയേഷന്‍ കോഴ്‌സ് പഠിക്കുകയാണ് റോസ്മി.

'അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്... എന്തിനാണ് ആ ബസ് ആലുവയിലേക്ക് കൊണ്ടുപോയത്. ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ' എന്നു റോസ്മി ഫോണില്‍ നടത്തിയ അഭ്യര്‍ത്ഥനയിലാണ് ബസ് ഈരാറ്റുപേട്ട ഗാരേജില്‍ നിലനിറുത്താനും ചങ്ക് എന്ന് ബസില്‍ എഴുതാനും കാരണമായത്. ഇതോടെ തെളിഞ്ഞത് കെഎസ്ആര്ടിസി ബസ് എന്ന വാഹനത്തോടുള്ള ആ പെണ്‍കുട്ടിയുടെ കളങ്കമില്ലാത്ത സ്‌നേഹമാണ്.

കഴിഞ്ഞ ദിവസം റോസ്മി കെഎസ്ആര്ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ അവസരം ലഭിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. കോളജിലേക്കുള്ള യാത്രയിലാണ് റോസ്മി ഈരാറ്റുപേട്ട ഡിപ്പോയുടെ ആര്‍എസ് സി 140 കോട്ടയം-കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസില്‍ യാത്ര ചെയ്തിരുന്നത്. രാവിലെ 8.50നു കൊട്ടാരമറ്റത്തുനിന്നോ പാലാ റിവര്വ്യു സ്റ്റോപ്പില്‍ നിന്നോ റോസ്മി ഇതേ ബസില്‍ മുടങ്ങാതെ കയറും.

കണ്ടക്ടറായിരുന്ന ഈരാറ്റുപേട്ട സ്വദേശി സമീറിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ ബസ് ആലുവയിലേക്ക് മാറ്റുകയാണെന്നു റോസ്മി അറിഞ്ഞത്. തുടര്‍ച്ചയായി ബസ് കാണാതായതോടെ റോസ്മി ആലുവ ഡിപ്പോയിലേക്കു നടത്തിയ ഫോണ് സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് 'ചങ്ക്' ബസ് വീണ്ടും ഈരാട്ടു പേട്ടയിലേയ്ക്ക് എത്തിയത്. ചങ്ക് കൂട്ടുകാരി തന്നെ കെഎസ്ആര്‍ടിസി പരസ്യങ്ങളില്‍ മോഡലാകുമെന്നും വാര്‍ത്തയും വരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (19 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends