Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സുഗ്ഗലമ്മാദേവിയുടെ അമ്പലം തകര്‍ത്ത് ശതകോടികള്‍ കൊള്ളയടിച്ച സംഘപുത്രന്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ വിശ്വസ്തന്‍ ബി.ശ്രീരാമുലിവിനെ കര്‍ണാടകത്തില്‍ രണ്ടിടത്താണ് ബി.ജെ.പി മല്‍സരിപ്പിക്കുന്നത്

26 APRIL 2018 03:47 PM IST
മലയാളി വാര്‍ത്ത

ശതകോടികള്‍ വിലമതിക്കുന്ന പ്രകൃതി സമ്പത്തു കൊള്ളയടിക്കാന്‍ മൂവായിരം വര്‍ഷം പഴക്കമുള്ള അമ്പലം ബോംബു വെച്ചു തകര്‍ക്കാന്‍ പോലും മടിയില്ലാത്ത റെഡ്ഡി സഹോദരങ്ങള്‍ക്കും അനുയായികള്‍ക്കും കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതുവഴി ബി.ജെ.പി അവരുടെ തനിനിറം വ്യക്തമാക്കിയിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. വിശ്വാസം, ദേശീയത, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളില്‍ സംഘപരിവാറിന്റെ കാപട്യമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ പുറത്തായത്. കര്‍ണാടകയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയായ ഒബലാപുരം വനമേഖലയില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ വില മതിയ്ക്കുന്ന ഇരുമ്പയിര് നികുതിവെട്ടിച്ച് കടത്തിയ കേസില്‍ ആയിരത്തിലേറെ ദിവസം ജയിലില്‍ കിടന്ന ബിജെപി നേതാവാണ് യദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമായിരുന്ന ജനാര്‍ദ്ദന റെഡ്ഡി. കാടും മലയും തുരന്ന്, സുഗ്ഗലമ്മാദേവിയുടെ അമ്പലം തകര്‍ത്ത് ശതകോടികള്‍ കൊള്ളയടിച്ച സംഘപുത്രന്‍.

ജനാര്‍ദന റെഡ്ഡിയുടെ സന്തതസഹചാരിയും വിശ്വസ്തനുമായ ബി. ശ്രീരാമുലുവിനെ രണ്ടു മണ്ഡലങ്ങളിലാണ് ബിജെപി മത്സരിപ്പിക്കുന്നത്.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വടക്കന്‍ കര്‍ണാടകയിലെ ബാദാമിയില്‍ എതിരിടുന്നത് ഇദ്ദേഹമാണ്. ഈ സീറ്റില്‍ മത്സരിക്കാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച യദ്യൂരപ്പയെ വെട്ടിയാണ് ശ്രീരാമലുവിനെ ബിജെപി രംഗത്തിറക്കിയത്. കര്‍ണാടകത്തിലെ ബിജെപി നേതൃത്വം ഇപ്പോഴും ഖനി മാഫിയയുടെ ഉള്ളംകൈയില്‍ത്തന്നെയാണ് എന്നതിന് വേറെ തെളിവു വേണ്ട. ശ്രീരാമലുവിനു പുറമെ, ജനാ!ര്‍ദ്ദന റെഡ്ഡിയുടെ സഹോദരങ്ങളായ കരുണാകര റെഡ്ഡി , സോമശേഖര റെഡ്ഡി, അമ്മാവന്‍ സന്ന ഫക്കീരപ്പ, മറ്റൊരു ബന്ധു ലല്ലേഷ് റെഡ്ഡി, ശ്രീരാമുലുവിനജറെ അനന്തരവന്‍ ടി.എച്ച്. സുരേഷ് ബാബു എന്നിവര്‍ക്കെല്ലാം മത്സരിക്കാന്‍ സീറ്റു നല്‍കി. ബെല്ലാരിയില്‍ കടക്കുന്നതിന് കോടതി വിലക്കുള്ളതുകൊണ്ടാവാം, ജനാര്‍ദ്ദന റെഡ്ഡിയ്ക്കു മത്സരിക്കാന്‍ കഴിയാത്തത്. മറ്റെല്ലാ സ്ഥലങ്ങളിലും പ്രചരണ നായകന്‍ ജനാര്‍ദ്ദന റെഡ്ഡി തന്നെ.

നരേന്ദ്രമോദിയുടെ നോട്ടുനിരോധനത്തില്‍ ഇന്ത്യയിലെ ജനങ്ങളാകെ വലഞ്ഞ സമയത്ത്, ബംഗളൂരിവില്‍ നടന്ന റെഡ്ഡിയുടെ മകളുടെ ആഡംബരവിവാഹം ബിജെപിയെ വെട്ടിലാക്കിയിരുന്നു. 500 കോടി ചെലവിട്ടുവെന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ റിപ്പോ!ര്‍ട്ടു ചെയ്തത്. അനധികൃത ഖനനക്കേസില്‍ റെഡ്ഡിയുടെയും അനുചരന്മാരുടെയും സ്വത്തു മുഴുവന്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും, ആയിരത്തിന്റയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചിട്ടും ഈ വിവാഹധൂര്‍ത്തിനുള്ള പണം റെഡ്ഡിയ്ക്ക് എവിടുന്നു കിട്ടിയെന്ന ചോദ്യത്തിന് ഇതേവരെ ഉത്തരം ലഭിച്ചിട്ടില്ല. ബിജെപിയുടെ ഉന്നതങ്ങളില്‍ ബെല്ലാരി ഖനി മാഫിയയ്ക്കുള്ള സ്വാധീനം എത്രയോ വലുതാണെന്ന് രാജ്യം തിരിച്ചറിഞ്ഞ സന്ദര്‍ഭങ്ങളാണിതൊക്കെയെന്നും മന്ത്രി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (18 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends