ഇവൻ എല്ലാവർക്കും ചങ്ക്; ചങ്ക് ബസ് ഹൈറേഞ്ചുകാരുടെ സ്വന്തം

കെ എസ് ടി സിയുടെ സ്വന്തം ചങ്കായ ആർ എസ് സി 140 വേണാട് ബസ് ഹൈറേഞ്ചിന്റെയും സ്വന്തം ചങ്ക്, ഈരാറ്റുപേട്ട ഡിപ്പോയിലെ വേണാട് ബസ് ആലുവ ഡിപ്പോയിലെക്ക് മാറ്റിയതിനെതിരെ കോട്ടയം സ്വദേശി വിദ്യാർഥിനിയുടെ ഫോൺ കോൾ സംഭാക്ഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ഇതോടെ കെ.എസ്.ആർ.ഡി.സി എംഡി ടോമിൻ ജെ തച്ചങ്കരി പ്രശ്നത്തിൽ ഇടപ്പെട്ട് ആർ എസ് സി 140നെ തിരികെ ഈരാറ്റുപേട്ട ഡിപ്പോയിൽ എത്തിക്കുകയും ബസിന് ''ചങ്ക്'' എന്ന് പേര് നൽകാനും നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ചങ്ക് എന്ന പേര് ഇടും മുമ്പേ തന്നെ ആർ എസ് സി140 ബസ്സ് ഹൈറേഞ്ചുകാരുടെ ഇഷ്ടതോഴനായി മാറിയിരുന്നു, ചങ്കിന്റെ സമയ കൃത്യതയും, വഴിയിൽ പണിമുടക്കി കിടക്കാത്തതുമാണ് ഇവനെ ആളുകൾ സ്നേഹിക്കാൻ കാരണം.
ദിവസവും ഏകദേശം 16000 രൂപയിൽപരം വരുമാനമുള്ള ഇവൻ ഉദ്യോഗസ്തരുടെയും പ്രീയപ്പെട്ടവനാണ്. രാവിലെ 6.5ന് ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും പൂഞ്ഞാർ, കൈപ്പള്ളിയിലെത്തി കോട്ടയം, വാഗമൺ, ഉപ്പുതറ വഴിയാണ് പ്രീയപ്പെട്ടവരുടെ സ്വന്തം ചങ്ക് സ്നേഹം നിറച്ച് സവാരി നടത്തുന്നത്.
https://www.facebook.com/Malayalivartha






















