Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്...

27 APRIL 2018 08:53 AM IST
മലയാളി വാര്‍ത്ത

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴില്‍ മുതല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ സഹായിയായി വരെ ജോലി ചെയ്തു. നിലവില്‍ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു. ഈ പരിചയമുപയോഗിച്ച് പലരുമായും വന്‍ സാമ്പത്തിക ഇടപാടുകളും ഇവര്‍ക്കുണ്ടായിരുന്നതായാണ് വിവരം.

ഈ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ചെമ്മീന്‍ കണ്ടത്തില്‍ ജോലിക്കു വന്ന യുവാവിനെയാണ് സൗമ്യ വിവാഹം കഴിച്ചത്. അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒരിക്കല്‍ എലി വിഷം നല്‍കി തന്നെ കൊല്ലാനും ശ്രമിച്ചിരുന്നതായി സൗമ്യ വെളിപ്പെടുത്തി. ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും പിന്നെ പിന്മാറാന്‍ പറ്റാത്ത വിധം അതില്‍ പെട്ടു പോകുകയായിരുന്നുവെന്നും സൗമ്യയുടെ മൊഴിയില്‍ പറയുന്നു. പത്തു വര്‍ഷം മുമ്പ് പതിനാറുകാരനായിരുന്ന യുവാവുമായി തുടങ്ങിയ അവിഹിതബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും സൗമ്യ പറഞ്ഞു.

ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യ പറഞ്ഞു. കൊലപാതകത്തിനായി രണ്ട് പായ്ക്കറ്റ് എലി വിഷം ശേഖരിച്ചിരുന്നു. ഇതില്‍ ഒന്ന് ഒരു കാമുകന്‍ വീട്ടിലെ ജൈവ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. മകള്‍ ഐശ്വര്യക്ക് വിഷം കൊടുത്ത ശേഷം ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടു പോയത്.

അവിടെ നിന്നും കോഴിക്കോട് കൊണ്ടു പോകുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തു. ഐശ്വര്യയുടെ മരണത്തില്‍ സംശയിക്കാതിരുന്നപ്പോള്‍ മാതാപിതാക്കളെ കൊല്ലാന്‍ തീരുമാനിച്ചത്. താന്‍ രണ്ട് യുവാക്കളോടൊപ്പം അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നത് കണ്ടത് മകള്‍ അമ്മയോടെ പറഞ്ഞിരുന്നു. അക്കാര്യം പറഞ്ഞ് അമ്മ ശകാരിച്ചു.

നാട്ടുകാരോടും തന്നേക്കുറിച്ച് മോശം പറഞ്ഞു. ഇതോടെ അമ്മയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. അമ്മക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി .ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ വെച്ച് മരിച്ചു. എന്നിട്ടും ആരും തന്നെ ആരും സംശയിക്കുന്നതായി തോന്നിയില്ല അതു കൊണ്ടാണ് പിതാവിനേയും കൊല്ലാന്‍ ഉറപ്പിച്ചതും നടപ്പിലാക്കിയതും. പിതാവ് കുഞ്ഞിക്കണ്ണന് ചൂടുള്ള രസത്തിലാണ് എലി വിഷം കലക്കി നല്‍കിയത്. മാതാവിന് മീന്‍ കറിയിലാണ് വിഷം കൊടുത്തത്. മകള്‍ക്ക് ചോറിലും. തടസങ്ങളെല്ലാം നീക്കി കാമുകന്മാര്‍ക്കൊപ്പം സുഖമായി ജീവിക്കുകയായിരുന്നു ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (17 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends