നിയമന നിരോധനമില്ലെന്ന് ധനമന്ത്രി

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് ധനമന്ത്രി കെ.എം.മാണി. .ചെലവ് കുറയ്‌ക്കുന്നതിന്റെ ഭാഗമായി പുതിയ തസ്‌തികകള്‍ സൃഷ്ടിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മാണി വ്യക്തമാക്കി. ഒട്ടേറെ തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പുതിയ തസ്‌തികകള്‍ സൃഷ്ടിക്കേണ്ടതില്ലെന്നും മാണി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ചില ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം അറിയിച്ചു. മദ്യ നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മദ്യം നിരോധിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നഷ്ടമായി കാണുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























