മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....

അധികാരത്തിന്റെ ഹുങ്കിൽ നിയമസംവിധാനങ്ങളെ വിലയ്‌ക്കെടുക്കാമെന്ന് കരുതിയവർക്ക് നീതിപീഠത്തിന്റെ വക കനത്ത പ്രഹരം! മാസപ്പടി വിവാദത്തിൽ സംസ്ഥാന രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കുന്ന അസാധാരണ ഉത്തരവുമായി കേരള ഹൈക്കോടതി രംഗത്ത് വന്നിരിക്കുന്നു. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. ഇ.ഡി സമർപ്പിച്ച കൃത്യമായ കള്ളപ്പണ-ഹവാല തെളിവുകൾ പൂഴ്ത്തിവെച്ച് പ്രതികളെ സംരക്ഷിക്കാൻ നോക്കിയ കള്ളക്കളികളാണ് ജസ്റ്റിസ് ബദറുദ്ദീൻ എന്ന നീതിയുടെ സിംഹം ഇന്ന് പച്ചയ്ക്ക് കത്തിച്ചു ചാമ്പലാക്കിയത്.
https://www.facebook.com/Malayalivartha























