സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ

സംസ്ഥാനത്ത് മഴ ശക്തം. മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴ കനത്തതോടെ തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു.
നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും ഇരുപത് സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്. അരുവിക്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റർ കൂടി ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
അതേസമയം സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. ഇന്നലെ തിരുവനന്തപുരത്തും കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടായിരുന്നു. എറണാകുളത്ത് കനത്ത മഴയും കാറ്റും അങ്കമാലി കറുകുറ്റിയിൽ താൽക്കാലിക പന്തൽ തകർന്നു. ഡിവൈഎഫ്ഐ നടത്തുന്ന ഓണ നിലാവ് പരിപാടിയുടെ താൽക്കാലിക പന്തലാണ് തകർന്നത്. ആർക്കും പരിക്കുകളില്ല. ആലുവയിൽ കനത്തമഴയിൽ ചില റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
https://www.facebook.com/Malayalivartha






















