സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

തെലങ്കാന സര്‍ക്കാരിന്റെ 'മഹാലക്ഷ്മി' സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു. ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ജനപ്രതിനിധി മല്‍റെഡ്ഡി രംഗറെഡ്ഡിക്കെതിരെയാണ് പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും ബി.ആര്‍.എസും രംഗത്തെത്തിയിരിക്കുന്നത്. ബസിനുള്ളില്‍ വെച്ച് രണ്ടു വിദ്യാര്‍ഥിനികളോട് സംസാരിക്കവെ
ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.എം.എല്‍.എ കൈയില്‍ പിടിച്ചപ്പോള്‍ പെണ്‍കുട്ടി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വീണ്ടും ബലമായി കൈപിടിച്ച് വലിക്കുകയായിരുന്നുവെന്നാണ് ഉയര്‍ന്ന ആരോപണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണമാണ് ബി.ജെ.പിയും ബി.ആര്‍.എസും അഴിച്ചുവിട്ടത്.എം.എല്‍.എ പെണ്‍കുട്ടിയുടെ ഇടുപ്പിലൂടെ കൈയിടാന്‍ ശ്രമിച്ചുവെന്ന് ബി.ജെ.പി നേതാവ് അരുണ്‍ യാദവ് ആരോപിച്ചു.
സ്ത്രീസുരക്ഷയെക്കുറിച്ച് പ്രസംഗിക്കുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും,സ്വന്തം നേതാക്കള്‍ക്കെതിരെ എപ്പോഴാണ് പാര്‍ട്ടി നടപടിയെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.ബസിനുള്ളില്‍നിന്നുള്ള വിഡിയോ പുറത്തുവിട്ട് പ്രതിപക്ഷമായ ബിആര്‍എസ്ബി രംഗത്തെത്തി. ഇതൊരു കുറ്റകൃത്യമല്ലേ? എന്ന ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷം കോണ്‍ഗ്രസ് എംഎല്‍എയുടെ വിഡിയോ പുറത്തുവിട്ടത്.ആര്‍എസ് നേതാവ് ആര്‍.എസ്.പ്രവീണ്‍കുമാര്‍ പങ്കിട്ട വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും കാരണമായിരിക്കുന്നത്.
സ്ഥിരമായി സൗജന്യ ബസിലാണ് തങ്ങളുടെ യാത്രയെന്നും ഈ ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 45,000ത്തോളം രൂപ അതുവഴി ലാഭിക്കാന്‍ കഴിഞ്ഞുവെന്നും വിദ്യാര്‍ഥിനികള്‍ എംഎല്‍എയ്ക്ക് മറുപടി നല്‍കുന്നതുള്‍പ്പെടെ വിഡിയോയിലുണ്ട്.എന്നാല്‍ ഈ സംസാരത്തിനിടെ എംഎല്‍എ എന്തിനാണ് വിദ്യാര്‍ഥിനികളുെട കൈ പിടിച്ചും ശരീരത്തില്‍ സ്പര്‍ശിച്ചും സംസാരിക്കുന്നതെന്നാണ് ബിആര്‍എസ് ഉയര്‍ത്തുന്ന ചോദ്യം. സംഭവത്തിൽ വനിത കമ്മിഷൻ നടപടിയെടുക്കണമെന്നും റെഡ്ഡിക്കെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷം എക്സിലൂടെ ആവശ്യപ്പെട്ടു.
എം.എല്‍.എയുടെ നടപടി സ്ത്രീത്വത്തെ അപമാനിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് ബി.ആര്‍.എസ് നേതാവ് ആര്‍.എസ്. പ്രവീണ്‍ കുമാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























