Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

10 OCTOBER 2026 08:35 AM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തുടരന്വേഷണാവശ്യം തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നടപടി. അഡീഷണൽ എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിക്കുകയും ചെയ്തു.

മജിസ്ട്രേട്ട് കോടതിവിധി ചോദ്യം ചെയ്ത് ബാലഭാസ്കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണിയും ബി. ശാന്തകുമാരിയും സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഉത്തരവ്.
2018 സെപ്തംബർ 25ന് പുലർച്ചെ പള്ളിപ്പുറത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും മരിച്ചത്.
കേസ് അന്വേഷിച്ച സി.ബി.ഐ സാധാരണ അപകടമാണെന്ന നിഗമനത്തിലാണെത്തിയത്.

എന്നാൽ സ്വർണക്കടത്ത് സംഘത്തിന് അപകടത്തിൽ പങ്കുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് ഹൈക്കോടതി നേരത്തേ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടായിരുന്നു.തുടരന്വേഷണം നടത്തിയ സി.ബി.ഐ ഇൻസ്പെക്ടർ പഴയ കണ്ടെത്തലുകൾ ആവർത്തിച്ചു. മുമ്പ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനേക്കാൾ താഴ്ന്ന റാങ്കിലുള്ള ഇൻസ്പെക്ടറെ അന്വേഷണം ഏൽപിച്ചതിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ഹൈക്കോടതി ചൂണ്ടിക്കാട്ടിയ 20 സംശയാസ്പദമായ സാഹചര്യങ്ങൾ ഗൗരവമായി പരിശോധിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നിരീക്ഷിച്ചു. ബാലഭാസ്‌കറിന്റെ മൊബൈൽ ഫോൺ സുഹൃത്തായ പ്രകാശ് തമ്പി കൈക്കലാക്കിയതും മാസങ്ങളോളം സൂക്ഷിച്ചതും തെളിവ് നശിപ്പിക്കാനാണെന്ന മാതാപിതാക്കളുടെ സംശയം തള്ളിക്കളയാനാവില്ലെന്ന് കോടതി .

കലാഭവൻ സോബി ജോർജിന്റെ വെളിപ്പെടുത്തലുകൾ പരിശോധിക്കാനായി നുണപരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കുന്നതിൽ സി.ബി.ഐ വീഴ്ചവരുത്തിയെന്നും കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സത്യസന്ധനായ ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് വീണ്ടും അന്വേഷിപ്പിക്കാനായി ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തു.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (6 minutes ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (12 minutes ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (22 minutes ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (34 minutes ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (45 minutes ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (1 hour ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (1 hour ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (1 hour ago)

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (2 hours ago)

ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (8 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends