പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ പിന്നെന്തിന് പേടിക്കണം? മനോജ് വധക്കേസ് സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് സിപിഎം

കതിരൂര്‍ മനോജ് വധക്കേസ് സിബിഐയ്‌ക്കു വിടുന്നതിനെ സിപിഎം ഔദ്യോഗികമായി എതിര്‍ക്കില്ല. ദേശീയ തലത്തില്‍ അക്രമ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന നിലപാട് കൈക്കൊള്ളുന്ന അവസരത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്താല്‍ പാര്‍ട്ടിക്ക് എന്തോ ഭയക്കേണ്ടതുണ്ടെന്ന സന്ദേശമാകും നല്‍കുക. അതിനാല്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കേണ്ടന്നാണ് തീരുമാനം.
അതേസമയം ഇതു സംബന്ധിച്ച ഔദ്യോകിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സംസ്ഥാന നേതാക്കള്‍ പിബിയില്‍ പറഞ്ഞിരുന്നു. പശ്ചിമബംഗാളില്‍ സിപിഎമ്മിനു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് അഴിച്ചുവിടുന്ന അക്രമം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു വരുന്നത് തിരിച്ചടിയാകുമെന്നാണ് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നത്.
അന്വേഷണം സിബിഐയ്‌ക്കു വിടുന്നതിനെ പരക്ഷമായി അനുകൂലിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രസ്‌താവന നടത്തിയത്. അതേസമയം സംഭവം നടന്ന് ഒരാഴ്‌ചയ്‌ക്കുള്ളില്‍ കേസ് സിബിഐയക്ക് വിടുന്നത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഗൂഡാലോചനയെന്നാണ് സംസ്ഥാന നേതൃത്വം തുടക്കത്തില്‍ പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















