മദ്യം കാണാത്തവരല്ല വിദേശികള്‍; മദ്യ നിരോധനം ടൂറിസത്തെ ബാധിക്കുമെന്ന് പറയുന്നത് തെറ്റെന്ന് വിഎം സുധീരന്‍

മദ്യ നിരോധനം ടൂറിസത്തെ ബാധിക്കുമെന്ന വാദം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യനിരോധനം ടൂറിസത്തെ ബാധിക്കുമെന്ന പ്രചരണം അത്ഭുതപ്പെടുത്തുന്നതാണ്. മദ്യം കാണാത്തവരല്ല വിദേശികള്‍. മദ്യ നിരോധനം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാക്കുമെന്ന വാദവും തെറ്റാണെന്ന് സുധീരന്‍ പറഞ്ഞു.
മദ്യ നിരോധനം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ തകര്‍ക്കുമെന്നുള്ള ആക്ഷേപം പല കോണില്‍ നിന്നും ഉണ്ടായ സാഹചര്യത്തിലാണ് സുധീരന്റെ മറുപടി. അതേ സമയം മദ്യനിരോധനത്തെ ശക്തമായി എതിര്‍ക്കുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും സുധീരന്‍ വിമര്‍ശിച്ചു. ശ്രീനാരായണ ധര്‍മ്മം പഠിപ്പിക്കേണ്ടവര്‍ അതിനോട് നീതി പുലര്‍ത്തുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















