എല്ലാം ലിഗയുടെ ആഗ്രഹം പോലെ... കേരളത്തില്‍ മരണമടഞ്ഞ ലിഗയുടെ ശരീരം കേരളത്തില്‍ തന്നെ സംസ്‌ക്കരിക്കും; ലിഗയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പുന്തോട്ടത്തിലെ പുതിയൊരു തണല്‍ മരത്തിന് വളമാകും; കരളലിയിപ്പിക്കുന്ന വേദനയോടെ ലിഗയുടെ സഹോദരി

കാണാതായ വിദേശവനിത ലിഗയുടെ മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌ക്കരിച്ച ശേഷം ചിതാഭംസ്മം ലാത്വിനിയയിലേയ്ക്കു കൊണ്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം. ലിത്വാനിയായിലെ ആചാരമനുസരിച്ചു ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്കുകയാണു പതിവ്. എന്നാല്‍ ലിഗയുടെ ആഗ്രഹപ്രകാരം വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ പുതിയൊരു തണല്‍ മരത്തിനു വളമായി മാറും എന്ന് സഹോദരി ഇലീസ് പറയുന്നു.
മരണത്തെക്കുറിച്ചു പറയുമ്പോഴെക്ക ലിഗ പറഞ്ഞിരുന്നതായ ഒരു കാര്യം സഹോദരി ഇലീസ് ഓര്‍ത്തെടുക്കുന്നു. മരണശേഷം ദയവു ചെയ്ത് എന്നെ ഷെല്‍ഫില്‍ സൂക്ഷിക്കരുത്. ഞാന്‍ പ്രകൃതയില്‍ അലിഞ്ഞു ചേരട്ടെ. അതനുസരിച്ചാണു ചിതാഭസ്മം വീട്ടിലെ പുതിയൊരു തണല്‍മരത്തിന് ഊര്‍ജമാകുന്നത്. ലിഗയുടെ ബന്ധുക്കള്‍ ആരും നാട്ടിലേയ്ക്ക് വരാന്‍ സാധ്യതയില്ല. അമ്മയ്ക്കു യാത്ര ചെയ്യാന്‍ ബുദ്ധിമുള്ളതിനാല്‍ മാതാപിതാക്കള്‍ വരില്ല എന്നും ഇലീസ് പറയുന്നു. ലത്വാനിയയിലെ ലിംബാഷി എന്ന ചെറിയ പട്ടണത്തിലാണ് ലിഗയുടെ കുടുംബത്തിന്റെ താമസം.
https://www.facebook.com/Malayalivartha

























