Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് തീരുമാനിക്കാന്‍ ബി.ഡി.ജെ.എസ് നിര്‍ണായക സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്; ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം വാക്കു പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്‌തേക്കും

29 APRIL 2018 09:22 AM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് തീരുമാനിക്കാന്‍ ബി.ഡി.ജെ.എസ് നിര്‍ണായക സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം വാക്കു പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്‌തേക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ മികച്ച പ്രകടനത്തിനു കാരണം തങ്ങളുടെ പിന്തുണയാണെന്നാണു ബി.ഡി.ജെ.എസിന്റെ അവകാശവാദം. എന്നാല്‍, ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളുടെ കാര്യത്തില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഇക്കുറി ശ്രീധരന്‍പിള്ളയ്ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടെന്നാണു ബി.ഡി.ജെ.എസില്‍ ഒരുവിഭാഗത്തിന്റെ നിലപാട്. മനഃസാക്ഷി വോട്ടിനും ആഹ്വാനമുണ്ടായേക്കും. ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ഇന്ന് ഉച്ചകഴിഞ്ഞാണു ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിന്റെ നിര്‍ണായക സംസ്ഥാന കൗണ്‍സില്‍ യോഗം. 

പരസ്യപ്രചാരണത്തിന് ഇറങ്ങാതെ രാഷ്ട്രീയ വിലപേശല്‍ നടത്തുന്നതിലൂടെ, ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ അടിയന്തര ഇടപെടലുണ്ടാകുമെന്നും ബി.ഡി.ജെ.എസില്‍ ഒരു വിഭാഗം പ്രതീക്ഷിക്കുന്നു. മറിച്ചാണു സംഭവിക്കുന്നതെങ്കില്‍ ചെങ്ങന്നൂരിലെ നിഷ്പക്ഷ നിലപാട് ഭാവിയില്‍ മറ്റു മുന്നണികളുമായി നീക്കുപോക്കിനു സഹായകമാകും. എന്‍.ഡി.എ. വിട്ടിട്ടില്ലെങ്കിലും ബി.ഡി.ജെ.എസ്. ഇതുവരെ ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളക്കായി പ്രചാരണത്തിന്‍ ഇറങ്ങിയിട്ടില്ല. ജില്ലാതല മുന്നണി നേതൃയോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ പേരിനു പങ്കെടുത്തെന്നു മാത്രം. ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹാരിക്കാത്ത സാഹചര്യത്തില്‍ എന്‍.ഡി.എ. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും നടത്തിയിട്ടില്ല. 

എല്‍.ഡിഎഫും യു.ഡി.എഫും വളരെ മുമ്പേ കണ്‍വന്‍ഷനുകള്‍ നടത്തി. പ്രശ്‌നപരിഹാരത്തിനായി ബി.ജെ.പി. നേതാക്കള്‍ ആശയവിനിമയം തുടരുന്നുണ്ടെങ്കിലും സ്ഥാനമാനങ്ങള്‍ ഉടന്‍ കിട്ടാതെ സമവായത്തിനില്ലെന്നാണു ബി.ഡി.ജെ.എസ്. നിലപാട്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായിത്തന്നെ ഇക്കാര്യം ബി.ഡി.ജെ.എസ്. നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു ശേഷം എസ്.എന്‍.ഡി.പി. നിലപാട് വ്യക്തമാക്കുമെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചു.

ത്രികോണമത്സരമാണെങ്കിലും ഭരണകക്ഷി എന്ന നിലയില്‍ എല്‍.ഡി.എഫിനു മുന്‍തൂക്കമുണ്ടെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം എസ്.എന്‍.ഡി.പി. നിലപാടിന്റെ സൂചനയായും കണക്കാക്കാം. വെള്ളാപ്പള്ളിയുമായി ഇടതു സ്ഥാനാര്‍ഥി സജി ചെറിയാനു വ്യക്തിബന്ധവുമുണ്ട്. എന്നാല്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) നടത്തുന്ന നീക്കങ്ങളില്‍ വെള്ളാപ്പള്ളിയും ബി.ഡി.ജെ.എസും അതൃപ്തരാണ്. മാണിയുടെ നിലപാടിനു പ്രസക്തിയില്ലെന്നും ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസിനു സ്വാധീനമില്ലെന്നും വെള്ളാപ്പള്ളി തുറന്നടിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (15 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

Malayali Vartha Recommends