സൗമ്യയുമായുള്ള വിവാഹ ബന്ധം തകര്‍ന്നത് സൗമ്യയുടെ വഴിവിട്ടപോക്ക്... ഊണിലും ഉറക്കത്തിലും ഫോൺ നിലത്ത് വയ്ക്കില്ല; അന്വേഷണ സംഘത്തെപോലും ഞെട്ടിച്ച് കിഷോറിന്റെ വെളിപ്പെടുത്തൽ

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയ സൗമ്യയെ വിവാഹ ബന്ധം തകര്‍ന്നതു സൗമ്യയുടെ വഴിവിട്ടപോക്കുമൂലമെന്നു ഭര്‍ത്താവ് കിഷോര്‍. ഒന്നിച്ചു കഴിയുന്നതിനിടെ ഒരുതവണ സൗമ്യ ഒളിച്ചോടിയിരുന്നു. ഒരാഴ്‌ച കഴിഞ്ഞാണ് തിരിച്ചെത്തിയത്. അന്വേഷണ സംഘത്തോടാണു കൊല്ലം സ്വദേശിയായ കിഷോര്‍ വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ച് വിശദീകരിച്ചത്.
താന്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സൗമ്യയുടെ മൊഴിയും കിഷോര്‍ നിഷേധിച്ചു. സ്വയം വിഷം കഴിച്ചതാണ്, താന്‍ കൊടുത്തിട്ടില്ല. കൊല്ലത്തെ വീട്ടിലായിരുന്നു സംഭവം. ഏതാനും ദിവസം കഴിഞ്ഞ് ഒന്നിച്ചുതാമസിക്കാന്‍ താത്‌പര്യമില്ലെന്ന് എഴുതിവെച്ച് സൗമ്യ പിണറായിലേക്കു മടങ്ങി. അഞ്ചു വര്‍ഷത്തിലേറെയായി ഭാര്യയുമായി ബന്ധമില്ലെന്നും കിഷോര്‍ മൊഴിനല്‍കി. മറ്റുള്ളവരുമായി സൗമ്യക്കുണ്ടായിരുന്ന ഫോണ്‍വിളിയാണ് കുടുംബബന്ധം തകര്‍ത്തത്. ആറുവര്‍ഷം മുമ്ബ് ഒന്നരവയസുകാരിയായ മകള്‍ കീര്‍ത്തന മരിച്ചത് രോഗം പിടിപെട്ടാണ്.
കാതുകുത്തിനുശേഷമാണു കുട്ടിക്ക് അസുഖം കണ്ടുതുടങ്ങിയത്. കുഞ്ഞിന്റെ ചികിത്സാ കാലയളവില്‍ ഒപ്പമുണ്ടായിരുന്നു. കുഞ്ഞു മരിച്ചതോടെ ബന്ധം ഒഴിവാക്കി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം തോന്നിയിരുന്നെങ്കിലും കൊലപാതകം നടത്തിയിട്ടില്ലെന്നും കിഷോര്‍ മൊഴി നല്‍കി. മകളെ താന്‍ കൊന്നിട്ടില്ലെന്നു സൗമ്യ ഉറപ്പിച്ചുപറഞ്ഞ സാഹചര്യത്തിലാണ് കിഷോറിനെ ചോദ്യം ചെയ്‌തത്. മറ്റൊരു മകളായ ഐശ്വര്യ മരിച്ചത് അറിഞ്ഞിരുന്നില്ലെന്നും കിഷോര്‍ പറഞ്ഞു. ഐശ്വര്യയുടെ മരണം മൂന്നു ദിവസത്തിനുശേഷമാണ് അറിഞ്ഞത്. സൗമ്യയോ വീട്ടുകാരോ അറിയിച്ചിരുന്നില്ല.
അതിനാലാണ് മൃതദേഹം കാണാന്‍ വരാതിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എ.എസ്.പി: ചൈത്ര തെരേസ ജോണ്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: രഘുരാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്ല്‍. അതേസമയം, സൗമ്യയുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതെന്ന് അന്വേഷണ സംഘം. കാമുകന്മാരെ ബന്ധപ്പെടുന്നതിനോടൊപ്പം കേസിന്റെ വിശദാംശങ്ങളറിയാന്‍ സൗമ്യ നടത്തിയ ഫോണ്‍വിളികളുടെ വിശദാശംങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.
അമ്മ മരിച്ചു രണ്ടാംദിവസമാണ് അമ്മയുടെ പേരിലെടുത്ത ബാങ്ക് വായ്‌പയുടെ വിശദാംശങ്ങളറിയാന്‍ സൗമ്യ സഹകരണ ബാങ്ക് മാനേജറെ വിളിച്ചത്. വിളിയുടെ യാഥാര്‍ഥ ഉദ്ദേശ്യം ലോണ്‍ എഴുതിത്തള്ളുമോ എന്നറിയുകയായിരുന്നു. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചോയെന്നറിയാന്‍ സൗമ്യ നിരവധി തവണ ധര്‍മ്മടം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നു. സംശയത്തിന്റെ മുനകള്‍ തന്നിലേക്കു തിരിയുന്നുണ്ടോ എന്നറിയാനായിരുന്നു ഇത്. ഇതിന്റെയെല്ലാം വോയ്‌സ് ക്ലിപ്പുകള്‍ അനേ്വഷണ സംഘം ശേഖരിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha

























