ഗുരുവായൂരിൽ ലോഡ്ജിൽ കഴിയവേ സന്തോഷിനെയും, ദിനേശിന്റെ ഭാര്യയെയും അന്വേഷിച്ചെത്തിയ ബന്ധുക്കൾ പിടികൂടി മർദ്ദിച്ചു: ക്രൂര മർദ്ദനത്തിൽ സന്തോഷ് കൊല്ലപ്പെട്ടു! പ്രതികൾ റിമാന്റിൽ

ഗുരുവായൂരിൽ സ്വകാര്യ ലോഡ്ജിൽ വച്ച് മർദ്ദനമേറ്റയാൾ മരിച്ചു. പാവറട്ടി മരുതയൂർ സ്വദേശി സന്തോഷാണ് മരിച്ചത്. കുന്നംകുളം നെല്ലുവായി സ്വദേശി ദിനേശിന്റെ ഭാര്യയുമായി സന്തോഷ് ഒളിച്ചോടിയായിരുന്നു. വളരെ നാളുകളായുള്ള ഇവരുടെ അടുപ്പത്തെ വീട്ടുകാർ വിലക്കിയിരുന്നെങ്കിലും ഇരുവരും ഇത് അവഗണിക്കുകയായിരുന്നു.
ഇതിനിടയിലാണ് ഇരുവരും ഒളിച്ചോടിയത്. ഇവരെ കാണാനില്ലെന്ന് കാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും, ബന്ധുക്കൾ ഇവരെ തിരഞ്ഞു ഇറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ സന്തോഷും ദിനേശിന്റെ ഭാര്യയും ഉണ്ടെന്ന് ബന്ധുക്കൾ അറിഞ്ഞത്. തുടർന്ന് ലോഡ്ജിൽ എത്തിയ യുവതിയുടെ ബന്ധുക്കൾ അക്രമാസക്തരായി സന്തോഷിനെ മർദ്ദനത്തിനിരയാക്കിയതും. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. റിമാന്റിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കളും ഉൾപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























