വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന വീണ്ടും, തെളിവുകള്‍ ശേഖരിക്കുന്നത് ലെന്‍സ് ഉപയോഗിച്ച്

വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ലെന്‍സ് ഉപയോഗിച്ചാണ് പോലീസ് തെളിവ് ശേഖരിക്കുന്നത്. വാഴമുട്ടത്തിനു സമീപമുള്ള കരമനയാറിലും മുങ്ങല്‍ വിദഗ്ധരെ എത്തിച്ച് പോലീസ് പരിശോധന നടത്തുന്നുണ്ട്.
മൃതദേഹം കണ്ടെത്തിയ ഭാഗത്തെ കണ്ടല്‍ക്കാടിനെ കുറിച്ച് ദുരൂഹതയേറിയ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കോവളം, വാഴമുട്ടം പ്രദേശത്തെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതില്‍നിന്നു പല സുപ്രധാന വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























