Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

സര്‍ക്കാരിനുമേല്‍ അനാശ്യമായി പഴിചാരാനുള്ള ശ്രമമാണ് അശ്വതി ജ്വാലയുടെ ഭാഗത്തുനിന്ന് ഉണ്ടായത്; ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തി എന്ന പരാതിയില്‍ പോലീസ് കേസെടുത്തതില്‍ അസ്വാഭാവികത ഇല്ല- കടകംപള്ളി

29 APRIL 2018 03:07 PM IST
മലയാളി വാര്‍ത്ത

കോവളത്ത് ദുരൂഹസസാഹചര്യത്തില്‍ മരിച്ച ലാത്വിയന്‍ സ്വദേശി ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തി എന്ന പരാതിയില്‍ പോലീസ് കേസെടുത്തതില്‍ അസ്വാഭാവികത ഇല്ലെന്ന് ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പരാതി ലഭിച്ചാല്‍ അന്വേഷിക്കുക എന്നതാണ് പോലീസിന്റെ ജോലി. അവര്‍ ജോലി ചെയ്യുന്നത് എങ്ങനെ തെറ്റാകും. അശ്വതിയെ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. വ്യക്തിപരമായി അറിയാത്ത ഒരാള്‍ വ്യാജ പണപ്പിരിവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നുവെ ന്നും പരാതിയില്‍ പറയുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് എന്നുമാണ് അവര്‍ പറഞ്ഞത് - കടകംപള്ളി പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ലാ എന്നുറപ്പുണ്ടെങ്കില്‍ പേടിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് ഞാന്‍ അശ്വതിയെ ആശ്വസിപ്പിക്കുകയാണ് ഉണ്ടായത്. പോലീസ് മനപ്പൂര്‍വം വേട്ടയാടാന്‍ ശ്രമിക്കുന്നു എന്നതടക്കം അശ്വതിക്ക് തെറ്റായ പല തോന്നലുകളും ഉണ്ട്. ലിഗയുടെ വിഷയത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച്‌ സംസാരിച്ചതിനെക്കുറിച്ച്‌ രണ്ട് ദിവസം മുമ്ബ് അശ്വതി എന്നെ കാണാന്‍ വന്നപ്പോള്‍ സംസാരിച്ചിരുന്നു. പിശകു പറ്റിയതാണെന്നും അതില്‍ ഖേദമുണ്ടെന്നുമാണ് അന്നവര്‍ എന്നോട് പറഞ്ഞത് - കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം കാണാന്‍ അനുമതി നിഷേധിച്ചു എന്നാണ് അവര്‍ പറഞ്ഞത് അങ്ങനെയെങ്കില്‍ ഞാനടക്കം പരിചയമുള്ള ആരോടെങ്കിലും സംസാരിച്ച്‌ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ഉണ്ടാക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ച ദിവസം അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം പരാതിക്കാര്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല എന്നത് സത്യമാണ്. അല്ലാതെ വിളിച്ച്‌ അനുമതി വാങ്ങിയ ശേഷം കാണാന്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രി മനപ്പൂര്‍വം അവരെ കാണാന്‍ വിസമ്മതിക്കുകയല്ല ചെയ്തത്.

സര്‍ക്കാരിനുമേല്‍ അനാശ്യമായി പഴിചാരാനുള്ള ശ്രമമാണ് അശ്വതി ജ്വാലയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ടൂറിസം വകുപ്പില്‍ നിന്നും വീഴ്ച ഉണ്ടായിട്ടില്ല. അന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ലിഗയുടെ സഹോദരിയുമായി പങ്കുവയ്ക്കാന്‍ കഴിയില്ല. ഇത് കേസില്‍ കാര്യമായ അന്വേഷണം നടക്കാത്തതിനാലാണ് എന്നു വരുത്തിത്തീര്‍ത്ത് ലിഗയുടെ സഹോദരിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും കടകംപള്ളി പറഞ്ഞു.

ലിഗയുടെ മരണം കേരളത്തിലെ ടൂറിസത്തിനെ ബാധിക്കുകയില്ലെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമായി മാത്രം കണ്ടാല്‍ മതിയെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാരികള്‍ ഒരിക്കലും എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത സ്ഥലമാണ് കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാടുകള്‍. അതുകൊണ്ടാണ് അവിടേക്ക് അന്വേഷണം എത്താന്‍ താമസിച്ചത്. ഈ സാഹചര്യത്തില്‍ ഗൈഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കടുത്തുള്ള ഇത്തരം സ്ഥലങ്ങള്‍ എങ്ങനെ സംരക്ഷിക്കണം എന്നതിന് വ്യക്തമായ പ്ലാനുകള്‍ ഉണ്ടാക്കുകയും ചെയ്യും - കടകംപള്ളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (8 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (28 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (10 hours ago)

Malayali Vartha Recommends