Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

കലാഭവൻ മണിയുടെ മരണവും പാറശാല പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിവിന്റെ മരണവും സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടും കേസ് എങ്ങുമെത്താതെ പാതിവഴിയിൽ; സി ബി ഐ അന്വേഷണങ്ങളുടെ അർത്ഥശൂന്യതയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചുട് പിടിക്കുന്നു...

29 APRIL 2018 03:12 PM IST
മലയാളി വാര്‍ത്ത

വരാപ്പുഴയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ ഭർത്താവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കെ സി ബി ഐ അന്വേഷണങ്ങളുടെ അർത്ഥശൂന്യതയെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചുട് പിടിക്കുന്നു. ഏറ്റവും ഒടുവിൽ സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ട രണ്ട് കേസുകൾ മതി, സി ബി ഐ അന്വേഷണത്തിന്റെ നിരർത്ഥകത മനസിലാക്കാൻ.

കലാഭവൻ മണിയുടെ മരണവും തിരുവനന്തപുരം പാറശാല പോലീസിന്റെ കസ്റ്റഡിയിൽ മരിച്ച ശ്രീജിവിന്റെ മരണവുമാണ് സർക്കാർ ഒടുവിൽ സിബിഐക്ക് വിട്ടത്. രണ്ടു കേസുകളും ആദ്യത്തെ എതിർപ്പിനു ശേഷം സിബിഐ ഏറ്റെടുത്തു. രണ്ട് കേസുകളുടെയും ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് മനസിലാക്കാം.

കലാഭവൻ മണിയുടെ മരണം കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ സർക്കാരിനെ സമീപിച്ചത്. സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറി. സി ബി ഐ, അന്വേഷണം ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ചു. പിന്നീട് സർക്കാരിന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് സി ബി ഐ ഡമ്മതിച്ചു. ചില അന്വേഷണങ്ങൾ നടത്തിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. അന്വേഷണം ഏതാണ്ട് അവസാനിച്ച മട്ടാണ് ഉള്ളത്.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തിന്റെ അനിയൻ ശ്രീജിവിന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവും ആദ്യം സിബിഐ അംഗീകരിച്ചില്ല. വിഷയം വിവാദമായതോടെയാണ് അന്വേഷണം ഏറ്റെടുത്തു. ശ്രീജിത്തിനെ വിളിച്ചു വരുത്തി മൊഴിയെടുത്തു. മൊഴി നൽകാൻ പോയപ്പോൾ തന്നെ ഒന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് മനസിലായി. അതിനാൽ ശ്രീജിത്ത് സമരം തുടരുന്നു.

സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത് ഇന്നൊരു ഫാഷനാണ്. അന്വേഷണം ആവശ്യപ്പെടുന്നത് പലപ്പോഴും ബഹുജന സംഘടനകളാണ് . ആവശ്യം പത്രങ്ങളിൽ വരുന്നതോടെ അവരുടെ ജോലി തീരും. അതോടെ ആക്ഷൻ കൗൺസിൽ പിരിച്ചുവിട്ട് സംഘാംഗങ്ങൾ മടങ്ങും. സർക്കാർ ജനങ്ങളുടെ കണ്ണിൽ മണ്ണിടാൻ അന്വേഷണം പ്രഖ്യാപിക്കും. യഥാർത്ഥത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതോടെ കേസ് അട്ടിമറിക്കപ്പെടും. എന്നാൽ പാവപ്പെട്ട ഇരകൾ കുറ്റവാളികൾ പിടിയിലാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കും. ഏതാനും ദിവസങ്ങൾക്ക് ശേഷം പ്രതീക്ഷ വിഫലമായെന്ന് തിരിച്ചറിയും.

സി ബി ഐ എല്ലാ കേസുകളും അന്വേഷിക്കുകയാണെങ്കിൽ പോലീസിന്റെ പ്രസക്തി എന്താണ്? സി ബി ഐ ഒരു കേന്ദ്ര ഏജൻസിയാണ്. ലാവ്ലിൻ കേസ് മതി സിബിഐയുടെ പ്രാഗല്ഭ്യം മനസിലാക്കാൻ. ഒരു കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പോലും തയ്യാറാകാത്തവരാണ് അവർ. മാത്രവുമല്ല സി ബി ഐ കൂട്ടിലടച്ച തത്തയാണെന്ന ചീത്ത പേരും നിലവിലുണ്ട്.

വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിച്ചാൽ അതോടെ പ്രതികൾ രക്ഷപ്പെട്ടതായി കണക്കാക്കാം. പോലീസിനെക്കാളും പരസ്പര സഹായസഹകരണ സംഘമായാണ് സി ബി ഐ പ്രവർത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (8 minutes ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (28 minutes ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (5 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (5 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (8 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (8 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (8 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (10 hours ago)

Malayali Vartha Recommends