' റോ റോ ജങ്കാർ ' 24 മണിക്കൂർ തികയും മുൻപ് തന്നെ സർവീസ് നിലച്ചു; മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി നഗരസഭ പ്രതിപക്ഷനേതാവ് കെ.ജെ. ആന്റണി

ഫോർട്ട് കൊച്ചി വൈപ്പിൻ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോ റോ ജങ്കാർ സർവീസിനെതിരെ ആരോപണവുമായി കൊച്ചി നഗരസഭ പ്രതിപക്ഷനേതാവ് കെ.ജെ. ആന്റണി രംഗത്തെത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. റോ റോ ജങ്കാർ സർവ്വീസിന് ലൈസൻസ് ഇല്ല എന്നാണ് ആന്റണി തുറന്നടിച്ചത്.
പദ്ധതിയ്ക്ക് നാല് മാസം മുൻപ് ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. മുഖ്യമന്ത്രിയുമായി റോ റോ ജങ്കാർ സർവീസ് നടത്തിയത് സുരക്ഷ ഒരുക്കാതെയാണെന്നും ആന്റണി ആരോപിച്ചു. ശനിയാഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് റോ റോ സർവീസിന്റെ യാത്ര ഉദ്ഘാടനം ചെയ്തത്.
റോ റോ ജങ്കാറിൽ യാത്ര ചെയ്താണ് മുഖ്യമന്ത്രി സർവീസ് ഉദ്ഘാടനം ചെയ്തത്. ജനപ്രതിനിധികളടക്കം നൂറോളം പേർ മുഖ്യമന്ത്രിക്കൊപ്പം ആദ്യ യാത്രയുടെ ഭാഗമായിരുന്നു. 16 കോടി രൂപ ചിലവിൽ കൊച്ചി കോർപ്പറേഷനാണ് റോറോ യാഥാർത്ഥ്യമാക്കിയത്.
അതേസമയം കൊട്ടിഘോഷിച്ചു തുടക്കമിട്ട പദ്ധതി 24 മണിക്കൂർ തികയും മുൻപ് തന്നെ നിലച്ചതായും റിപ്പോർട്ടുകളുണ്ട്. സാങ്കേതിക തകരാറുകളാണ് റോ റോ ജങ്കാർ സർവീസ് നിലയ്ക്കാൻ കാരണമെന്നു കോർപറേഷൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























