കുറിഞ്ഞി ഉദ്യാനം പൂര്‍ണമായും സംരക്ഷിക്കുമെന്ന് പിണറായി

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ ഒരുതരത്തിലുള്ള കുറവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറിഞ്ഞി ഉദ്യാനം പൂര്‍ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യാനം സംരക്ഷിക്കാനാവുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി പ്രേമം പറഞ്ഞ് ചിലര്‍ ഇതിന് പാരവയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് മെനക്കേടേണ്ടതില്ല.
കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച ആശങ്കകള്‍ ഭാവനാസൃഷ്ടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























