ഫിഫ അപ്പീല്‍ കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്ന പി.പി.ലക്ഷ്മണ്‍ അന്തരിച്ചു

ഫിഫ അപ്പീല്‍ കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്ന പി.പി.ലക്ഷ്മണ്‍ (83) അന്തരിച്ചു. വാര്‍ധക്യസജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യാക്കാരാനാണ് ലക്ഷ്മണ്‍. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു. നാലുവര്‍ഷം എ.ഐ.എഫ്.എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, 1980ല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ല്‍ ട്രഷറര്‍, 1988 മുതല്‍ സെക്രട്ടറി, 1996ല്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, 2000ല്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
ഇതിനിടയില്‍ എ.എഫ്.സി.യുടെയും ഫിഫയുടെയും സബ് കമ്മിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: ഡോ. പ്രസന്ന ലക്ഷ്മണന്‍. മക്കള്‍: ഷംല സുജിത്ത്, ഡോ. സ്മിത സതീഷ്, ലസിത ജയകൃഷ്ണരാമന്‍, നമിത പ്രകാശ്, നവീന്‍. മരുമക്കള്‍: സുജിത്ത്, സതീഷ്, ജയകൃഷ്ണരാമന്‍, പ്രകാശ്, സ്മിത
https://www.facebook.com/Malayalivartha

























