ഇത് കണ്ണൂര്‍ മോഡല്‍ പ്രണയം... പ്രണയം നിരസിച്ച പെണ്‍കുട്ടിയെ സഖാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ചു കത്തിക്കാന്‍ ശ്രമം

പലരീതിയിലുള്ള മോഹ ഭംഗങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും കണ്ണൂരിലാകുമ്പോള്‍ അതിനല്‍പം എരിവ് കൂടും. പതിനേഴ് കാരിയായ പെണ്‍കുട്ടിയോട് കുട്ടി സഖാവിന് വല്ലാത്ത ആരാധന. അക്കാര്യം പെണ്‍കുട്ടിയോട് കുട്ടി സഖാവ് തുറന്നു പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി അപ്പോഴേ കുട്ടി സഖാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു.
ഇതിന്റെ മനോവിഷമം കുട്ടി സഖാവ് തന്റെ സുഹൃത്തായ പ്രാദേശിക സിപിഎം നേതാവിനോട് പറഞ്ഞു. ഉടനെ ഇരുവരും പെണ്‍കുട്ടിയെ വകവരുത്താന്‍ തീരുമാനിച്ചു.
തുടര്‍ന്ന് അവര്‍, തയ്യല്‍ പരിശീലനത്തിനു പോകുകയായിരുന്ന പെണ്‍കുട്ടിയുടെ പിന്നാലെ ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയും തീ കൊളുത്താന്‍ ശ്രമിക്കുകയും ചെയ്തു.ഇതിനിടെ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ ഓടിക്കയറി രക്ഷപ്പെട്ടു. പിന്നീട് വീട്ടില്‍ വിവരമറിയിച്ച പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് നേതാവിനേയും കുട്ടി സഖാവിനേയും കസ്റ്റഡിയിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha