എസ്‌എസ്‌എല്‍സിയ്ക്ക് എല്ലാവിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോൾ വിദ്യാർത്ഥി മുറിക്കുള്ളിൽ കുടുങ്ങിയ നിലയിൽ

എസ്‌എസ്‌എല്‍സിയ്ക്ക് എല്ലാവിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോൾ വിദ്യാർത്ഥി മുറിക്കുള്ളിൽ കുടുങ്ങിയ നിലയിൽ. ഒടുവിൽ പൂട്ടുപൊളിച്ച ശേഷം വിജയിക്ക് അഭിനന്ദനവുമായി സ്ഥാനാർഥി.
ആലപ്പുഴ ബുധനൂര്‍ പഞ്ചായത്തിലെ കൊടുകുളഞ്ഞിലെ സോനാലക്ഷ്മിയെ അഭിനന്ദിക്കാനാണ് ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ എത്തിയത്. എന്നാൽ മികച്ച വിജയം നേടിയ മിടുക്കിയെ അഭിനന്ദിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ സോന റൂമിനകത്ത് അകപ്പെട്ടിരിക്കുകയായിരുന്നു. മുറിയുടെ പൂട്ടു തുറക്കാനാകുന്നില്ല.
സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും ശ്രമിച്ചുവെങ്കിലും പൂട്ട് തുറക്കാനായില്ല. തുടർന്ന് പൂട്ട് തുറക്കാന്‍ വിദഗ്ധനെ സ്ഥലത്തെത്തിച്ച് മുറിയുടെ പൂട്ട് തുറന്നു. കുട്ടിയെ ഷാള്‍ അണിയിച്ച് സ്ഥാനാര്‍ത്ഥി അഭിനന്ദിച്ചു. കുട്ടിയ്ക്ക് എല്ലാ ആശംസകളും നേര്‍ന്ന് മടങ്ങി.
https://www.facebook.com/Malayalivartha

























