എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.. സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കപ്പെടുന്നു... തന്റെ മകളെ കൊന്ന അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണം

മൊബൈല്‍ ക്യാമറയും സോഷ്യല്‍ മീഡിയയും മൂലം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ശാരീരികപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വസ്ത്രങ്ങള്‍ പുറത്ത് അലക്കാന്‍ കൊടുക്കുന്നത്. അവിടെനിന്ന് അമ്പലത്തില്‍ പോകാന്‍ സെറ്റുടുത്തതും തല ചീകിയതുമെല്ലാം ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതായി ചിത്രീകരിച്ചു.
പുറത്തിറങ്ങി നിന്നാല്‍ ആളുകള്‍ മോശമായ രീതിയില്‍ മൊബൈലില്‍ ഫോട്ടോ എടുക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ച് മോശമായ പ്രചാരണങ്ങള്‍ ഉണ്ടാകുന്നു.
അതുകൂടാതെ തന്റെ മകളെ കൊന്ന അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ. മകള്‍ കൊല്ലപ്പെട്ടിട്ട് ഏപ്രില്‍ 28ന് രണ്ടു വര്‍ഷമായി. എന്നാല്‍ കൊലയാളി ജയിലില്‍ സുഭിക്ഷമായി കഴിയുകയാണ്. ഇത്ര ക്രൂരമായി കൊലപാതകം ചെയ്തയാളെ സംരക്ഷിക്കുന്നത് എന്തിനാണെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ചോദിച്ചു.
പ്രതിയെ സംരക്ഷിക്കുന്നതു കാണുമ്പോള്‍ ഇതിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമുണ്ട്. അങ്ങനെയുണ്ടെങ്കില്‍ അവരെയും കണ്ടെത്തണം. തൂക്കിക്കൊല്ലാമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് നടപ്പാക്കണം. കൊലയാളി ഇപ്പോഴും സെന്‍ട്രല്‍ ജയില്‍ ബിരിയാണിയും ചപ്പാത്തിയുമൊക്കെ തിന്ന് കഴിയുകയാണ്. അവനെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണമെന്നാണ് എന്റെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























