Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പത്തനംതിട്ടയെ നടുക്കിയ കൊലപാതകത്തിൽ സിൻജോമോനെ കൊന്നത് തന്റെ ഭർത്താവാണെന്ന് തെളിവുകളോടെ വിളിച്ച് പറഞ്ഞിട്ടും അന്വേഷണം വൈകിപ്പിച്ച് ക്രൈംബ്രാഞ്ച്; ആത്മഹത്യയെന്ന് വിലയിരുത്തിയ സിൻജോമോന്റെ മൃതശരീരത്തിൽ ഉണ്ടായിരുന്നത് പതിമൂന്ന് മുറിവുകൾ.. ഇന്നലെ രാവിലെ പ്രസ് ക്ലബിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

05 MAY 2018 02:41 PM IST
മലയാളി വാര്‍ത്ത

സെപ്റ്റംബര്‍ നാലിനാണ് സിന്‍ജോ മോന്റെ മൃതദേഹം വീടിന് സമീപത്തുള്ള കുളത്തില്‍ കണ്ടെത്തിയത്. ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ 13 മുറിവുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുങ്ങി മരിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ശ്വാസകോശത്തിലോ വയറ്റിലോ ഒരു തുള്ളിവെള്ളം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയിച്ചതോടെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ താടിയെല്ലിന് പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മരണ കാരണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഫോറന്‍സിക് പരിശോധനയ്ക്ക് ശരീര ഭാഗങ്ങള്‍ അയച്ചിരിക്കുകയാണ്.

മാസം എട്ടു കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച്‌ അന്തിമ റിപ്പോര്‍ട്ട് എത്തിയിട്ടില്ലെന്നും സിന്‍ജോ മോന്റെ പിതാവ് ജേക്കബ് ജോര്‍ജും മാതാവ് സാലി ജേക്കബും പറഞ്ഞു. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി സുഹൃത്തിനൊപ്പം ഗാനമേള കേള്‍ക്കാനായിട്ടാണ് സിന്‍ജോ മോന്‍ ബൈക്കില്‍ പോയത്. രാത്രി വളരെ വൈകിയും മകന്‍ മടങ്ങി എത്തിയില്ല. നാലിന് രാവിലെ സിന്‍ജോയുടെ ബൈക്ക് വീടിന് സമീപം റോഡില്‍ ഇരിക്കുന്നത് കണ്ടു.

എന്നാല്‍ മകനെ കാണാന്‍ കഴിഞ്ഞില്ല. തിരക്കി ഇറങ്ങിയ പിതാവ് ജേക്കബ് ജോര്‍ജിനോട് സ്ഥലവാസിയായ ഒരാള്‍ സിന്‍ജോയും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ തന്റെ വീടിനു നേരെ കല്ലെറിഞ്ഞതായി അറിയിച്ചു. മകന്‍ ഇതു വരെ വീട്ടില്‍ എത്തിയിട്ടില്ലെന്നും താന്‍ തിരക്കി ഇറങ്ങിയതാണെന്നും ജേക്കബ് ജോര്‍ജ് മറുപടി നല്‍കി. പിന്നീടാണ് മകന്റെ മൃതശരീരം സമീപമുള്ള കുളത്തില്‍ നിന്നും കണ്ടെത്തിയത്. പത്തടിയോളം താഴ്‌ച്ചയുള്ള കുളത്തില്‍ കേവലം രണ്ടരയടി മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. കൂടാതെ കുളത്തിന് ചുറ്റും കാടായതിനാല്‍ അവിടേക്ക് രാത്രിയില്‍ തന്റെ മകന്‍ ഒരിക്കലും പോകില്ലെന്നും മാതാവ് സാലി ജേക്കബ് പറയുന്നു. ഈ സാഹചര്യത്തിലാണ് മകന്റെ മരണം കൊലപാതകമാണെന്ന് കുടുംബം വ്യക്തമാക്കുന്നത്.

മകന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് അധികൃതരെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. സ്ഥലം എംഎല്‍എയുടെ ഭാഗത്തു നിന്നും ഒരാശ്വാസ വാക്കു പോലും ഉണ്ടായില്ല. മകന്റെ കൊലപാതകത്തിനു പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും ഇതേപ്പറ്റി സൂചന നല്‍കിയിട്ടും അധികൃതര്‍ മൗനം ഭജിക്കുകയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. സിന്‍ജോ മോന്റെ മരണത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവ് ജോബിക്ക് പങ്കുണ്ടെന്ന് ഭാര്യ ശ്രീനി ജോബി വ്യക്തമാക്കി. മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയ ജോബി തന്നെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും പലപ്പോഴും തന്നെ കൊല്ലാന്‍ തുനിഞ്ഞിട്ടുണ്ടെന്നും ശ്രീനി ജോബി പറഞ്ഞു.

അടിച്ചിപ്പുഴയില്‍ ബാലു എന്ന യുവാവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഇയാള്‍ ഇപ്പോള്‍ ജയില്‍ ശിക്ഷഅനുഭവിച്ചുവരുകയാണ്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ജോബി. സിന്‍ജോമോന്റെ മരണം നടക്കുന്നതിന് തലേദിവസം രാത്രി ഓട്ടം ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജോബി പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തിരികെയെത്തിയത്. മെറൂണ്‍ കളറുള്ള ഷര്‍ട്ടില്‍ രക്തക്കറ കണ്ടതോടെ താന്‍ കാരണം ചോദിച്ചതായി ശ്രീനി പറഞ്ഞു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച രണ്ടുപേര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്നും അതില്‍ ഒരാള്‍ തലയടിച്ച്‌ വീണപ്പോള്‍ താന്‍ അവരെ പത്തനംതിട്ടയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനിടെ ചോര പറ്റിയതാണെന്നുമായിരുന്നു മറുപടി. തനിക്ക് ഉടന്‍ കുളിക്കണമെന്ന് ജോബി പറഞ്ഞതനുസരിച്ച്‌ പുറത്തുവച്ച്‌ വെള്ളം ചൂടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവിന്റെ ജ്വാലയില്‍ ജോബി ഷര്‍ട്ട് കത്തിക്കുന്നത് കണ്ടപ്പോള്‍ ശ്രീനിക്ക് സംശയം ബലപ്പെട്ടു.

ഇതിനിടെ ജോബിയുടെ കൈയില്‍ നിന്നും ഒരു പൊതിക്കെട്ട് തറയില്‍ വീണു. അതഴിച്ചു നോക്കിയപ്പോള്‍ 500 രൂപയുടെ കെട്ടാണ് കണ്ടത്. ഈ പണം എവിടുന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ കലിമൂത്ത ജോബി തന്നെ കണക്കിന് മര്‍ദ്ദിച്ചതായും ശ്രീനി പറഞ്ഞു. തുടര്‍ന്ന് വിവസ്ത്രയാക്കി നിര്‍ത്തി അസഭ്യം പുലമ്ബി. ദിവസങ്ങള്‍ക്ക് ശേഷം ജോബിയെ തിരക്കി രാത്രി രണ്ടുപേര്‍ വീട്ടില്‍ വന്നു. കിട്ടിയതിന്റെ പങ്ക് തങ്ങള്‍ക്കും ലഭിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പണം മറ്റൊരാളെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അതില്‍ നിന്നും അവര്‍ക്കുള്ള പങ്ക് നല്‍കാമെന്നും ജോബി സമ്മതിച്ചു.

ഇവര്‍ തമ്മിലുള്ള സംസാരത്തിനിടെയാണ് സിന്‍ജോ മോനെ കൊന്നത് താനാണെന്ന് ജോബി വെളിപ്പെടുത്തിയത്. ഇക്കാര്യം താന്‍ മറഞ്ഞുനിന്ന് കേട്ടതാണെന്നും ശ്രീനി വെളിപ്പെടുത്തി. അടിച്ചിപ്പുഴയില്‍ ബാലു എന്ന യുവാവിനെയും ജോബിയേയും കൊന്നത് താനാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (24 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (52 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (52 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (55 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends