കേരള എക്‌സ്പ്രസ് കോച്ചില്‍ ഗുരുതര തകരാര്‍; അപകടത്തില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരത്ത് കേരള എക്‌സ്പ്രസ് കോച്ചില്‍ ഗുരുതര തകരാർ. ഇതുമൂലം ഉണ്ടായ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. നിരവധി യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിലെ സ്ലീപ്പര്‍കോച്ചുകളില്‍ ഒന്ന് ഭാഗ്യം കൊണ്ടു മാത്രമാണ് ചക്രങ്ങളില്‍ നിന്ന് വേര്‍പെടാതിരുന്നത്. ഇല്ലെങ്കില്‍ വന്‍ ദുരന്തമായിരുന്നു സംഭവിക്കുമായിരുന്നത്.
മാത്രമല്ല,കേരള എക്‌സ്പ്രസിന്റെ എസ്-4 കോച്ചിന്റെ അണ്ടര്‍ഫ്രെയിം ആക്‌സിലില്‍ കണ്ടെത്തിയ പൊട്ടലാണ് അപകടത്തിന് വഴിയൊരുങ്ങിയത്.എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ 'റോളിങ് ഇന്‍' പരിശോധനയ്ക്കിടെയാണ് ട്രെയിനിലെ എസ്-4 കോച്ചിന്റെ അടിയിലെ ഫ്രെയിമില്‍ ഗുരുതരമായ തകരാര്‍ സംഭവിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ഉടൻ ട്രെയിൻ നിര്‍ത്തി പരിശോധിച്ച ശേഷം കോച്ച് വേര്‍പെടുത്തുകയായിരുന്നു.അതിനുശേഷം ഇതിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റുകയായിരുന്നു. കേരളത്തില്‍ ഓടുന്ന ട്രെയിനുകള്‍ക്കു കാലപ്പഴക്കം ഏറെയാണെന്ന ആക്ഷേപത്തിനിടെയാണ് വന്‍ അപകടത്തില്‍ നിന്ന് കേരളത്തിലൂടെ ഓടുന്ന പ്രധാന ട്രെയിനുകളില്‍ ഒന്നായ കേരള എക്‌സ്പ്രസ് കഷ്ടിച്ച് രക്ഷപ്പെട്ടത്. അടുത്തിടെ ആലപ്പുഴയില്‍ ബോഗി ചക്രങ്ങളില്‍ നിന്ന് വേര്‍പെട്ട സാഹചര്യമുണ്ടായിട്ടുളളതാണ്.
https://www.facebook.com/Malayalivartha

























