ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക് ; വിധിക്കെതിരെ റവന്യു വകുപ്പ് അപ്പീല്‍ നല്‍കിയേക്കും

ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്. ഹാരിസണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കെതിരെ റവന്യു വകുപ്പ് അപ്പീല്‍ നല്‍കിയേക്കും. ഹാരിസൺ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമില്ല ഹൈകോടതി വിധിയുടെ പകര്‍പ്പ് സാധ്യത പരിശോധനക്കായി അഡ്വക്കറ്റ് ജനറലിന് കൈമാറിയിട്ടുണ്ട്. 191 പേജുള്ള വിധിന്യായം വിശദമായ പരിശോധിച്ചതിന് ശേഷം അപ്പീല്‍ നല്‍കാന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
ഹാരിസണിന്റെ കൈവശം ഉള്ളതും കൈമാറ്റം ചെയ്യപ്പെട്ടതും ഉള്‍പ്പെടെയുള്ള നാല്‍പ്പതിനായിരത്തോളം ഏക്കര്‍ ഭൂമിഭൂസംരക്ഷണനിയമപ്രകാരം ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ എംജി രാജമാണിക്യത്തിന്റെ ഉത്തരവു പ്രകാരമാണ് ഏപ്രില്‍ 11 ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.
പൊതുജനപ്രീതിക്ക് നിയമം ലംഘിച്ച് നടപടി പാടില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. സര്‍ക്കാര്‍ റോബിന്‍ ഹുഡ് ചമയരുതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഭൂമിക്ക് മേല്‍ ഹാരിസണിന് ഉടമസ്ഥാവകാശം ഇല്ലെന്ന് സ്ഥാപിക്കാനുള്ള രേഖകള്‍വച്ച് ഭൂമി തിരിച്ച് പിടിക്കാനാകുമെന്നാണ് റവന്യൂവകുപ്പിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha
























