വരാപ്പുഴ സംഘര്‍ഷങ്ങളുടെ കാരണക്കാര്‍ കോടതിയില്‍ ഹാജരായി; ശ്രീജിത്ത് നിരപരാധിയെന്ന് പ്രതികള്‍

വരാപ്പുഴ സംഘര്‍ഷത്തിലെ യഥാര്‍ഥപ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പൊലീസിന്റെ കണ്ണുവെട്ടിച്ചു കോടതിയിലെത്തി കീഴടങ്ങിയതു മൂന്നുപേരാണ്. ഇവര്‍ ചേര്‍ന്നു നടത്തിയ വീടാക്രമണത്തിനു പിന്നാലെയാണു വരാപ്പുഴയില്‍ ഗൃഹനാഥന്‍ വാസുദേവന്‍ ജീവനൊടുക്കിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
വിബിന്‍, തുളസിദാസ്(ശ്രീജിത്), അജിത്ത് എന്നിവര്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയിലാണ് കീഴടങ്ങിയത്. ഇന്നു കോടതിയില്‍ കീഴടങ്ങിയ പ്രതികള്‍ ലഹരിമരുന്നു കേസുകളിലും അടിപിടി കേസുകളിലും പ്രതികളാണ്.
സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത് നിരപരാധിയായിരുന്നെന്നു കീഴടങ്ങിയ പ്രതികള്‍ 'മനോരമ ന്യൂസി'നോട് പറഞ്ഞു. നേരത്തെ ഇതേ വീടാക്രമണക്കേസില്‍ പ്രതിയെന്നാരോപിച്ചാണു ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനു മരണം സംഭവിക്കുകയായിരുന്നു. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണു പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha
























