ഞാന്‍ ആര്‍എസിഎസിനെ പൂജിക്കുന്ന സംഘി, എന്നെ തരംതാഴ്ത്താന്‍ ശ്രമിക്കേണ്ടെന്ന് രാജസേനന്‍

65 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാത്തവരെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ച പ്രതികരണത്തിന് മറുപടിയുമായി സംവിധായകന്‍ രാജസേനന്‍ രംഗത്ത്. ഞാനൊരു കറകളഞ്ഞ ബി.ജെ.പിക്കാരനാണ്.
ആര്‍.എസ്.എസിനെ മനസില്‍വച്ച് പൂജിക്കുന്ന സംഘി. അതുകൊണ്ട് എന്നെ അങ്ങനെ അങ്ങ് തരംതാഴ്ത്താന്‍ ശ്രമിക്കേണ്ടെന്ന് രാജസേനന്‍ പറഞ്ഞു. ഏത് കാര്യത്തിലും രാഷ്ട്രീയവും മതവും കാണുന്ന ആളാണ് ഞാനെങ്കില്‍ ഞാനൊരു കമ്മ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ ആവണമായിരുന്നു. എന്നാല്‍ ഞാന്‍ ഇതുരണ്ടുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ദേശീയ അവാര്‍ഡ് സ്വീകരിക്കാത്തവരെ വിമര്‍ശിച്ച് രാജസേനന്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍ കമന്റായി വന്ന ചില പ്രതികരണമാണ് സംവിധായകനെ ചൊടിപ്പിച്ചത്.
തന്റെ നിലപാടുകളോട് എതിര്‍ത്തവരും അനുകൂലിച്ചവരും ഉണ്ടെന്നും അതില്‍ ആരോഗ്യകരമല്ലാത്ത കാര്യങ്ങള്‍ അക്കൂട്ടത്തില്‍ ചിലര്‍ പറഞ്ഞവരുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജസേനന്റെ രണ്ടാമത്തെ വീഡിയോ ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha
























