കെഎസ്ആര്‍ടിസി എം.ഡി ടോമിന്‍ തച്ചങ്കരി ശുചിത്വ മിഷന്റെ ഡയക്ടറായിട്ട് വന്നിരുന്നെങ്കില്‍ നമ്മള്‍ എന്തെല്ലാം കാണേണ്ടി വന്നേനെ; ശൗചാലയം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാന്‍ ചാനലുകാരെയും വിളിച്ചോണ്ട് പോയി കാണിച്ചുകൊടുക്കുമായിരുന്നു

വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ മുന്‍ ഗതാഗത മന്ത്രികൂടിയായ ഗണേഷ് കുമാര്‍ വീണ്ടുമെത്തി. ഇക്കുറി കെഎസ്ആര്‍ടിസി എം.ഡി ടോമിന്‍ തച്ചങ്കരിയെ കളിയാക്കിക്കൊണ്ടാണ് വരുന്നത്. തച്ചങ്കരി ശുചിത്വ മിഷന്‍ ഡയറക്ടറായാല്‍ നമ്മള്‍ എന്തെല്ലാം കാണേണ്ടി വന്നേനെ എന്ന് കെ.ബി ഗണേശ് കുമാര്‍ എംഎല്‍എ പരിഹസിച്ചു. ശൗചാലയം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് തച്ചങ്കരി ആയിരുന്നങ്കില്‍ ചാനലുകാരെ വിളിച്ച് കൊണ്ട് പോയി കാണിച്ചു തന്നേനെ. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ.ടി ജലീലിന്റെയും കെ.രാജുവിന്റെയും സാന്നിധ്യത്തിലാണ് ഗണേശ് കുമാര്‍ തച്ചങ്കരിയെ പരിഹസിച്ചത് .
നല്ലൊരു ഓഫീസ് നിര്‍മ്മിച്ചാല്‍ മാത്രം പോരാ അത് നന്നായി പരിപാലിക്കുകയും വേണം. നമ്മുടെ നാട്ടില്‍ ധാരാളം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍, അത് കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടോ? അപ്പോള്‍ അതെങ്ങനെയെന്ന് കാണിച്ചു കൊടുക്കണം.ഈ ശൗചാലയം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാന്‍, കെഎസ്ആര്‍ടിസി എംഡിയോ മറ്റോ ആണെങ്കില്‍, രാവിലെ ടിവിക്കാരെയും മറ്റും വിളിച്ചുകൊണ്ടുപോയി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് കാണിച്ചുകൊടുക്കുന്നത് കാണാം. അതൊന്നും പറ്റുന്ന കാര്യമല്ല. ഞാന്‍ ആലോചിക്കുകയായിരുന്നു. ശുചിത്വ മിഷന്റെ ഡയറ്കടറായിട്ട് തച്ചങ്കരി വന്നിരുന്നെങ്കില്‍ നമ്മള്‍ എന്തെല്ലാം കാണേണ്ടി വന്നേനേ. എന്നാലോചിച്ച് പലപ്പോഴും വിഷമിക്കാറുണ്ട്.
രണ്ടുമൂന്ന് ദിവസമായി ടിവി കാണുമ്പോള്‍ അതാണ് തോന്നുന്നത്. ഞാനും ഒരു ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നു. പ്രസവ വേദന എങ്ങനെയുണ്ടെന്നറിയാന്‍ പുരുഷനായ ആരോഗ്യമന്ത്രി പ്രസവിച്ചുനോക്കാന്‍ പറ്റുമോ.
https://www.facebook.com/Malayalivartha
























