നീറ്റ് പരീക്ഷ ഇന്ന്, കേരളത്തില്‍ നിന്ന് ഒരു ലക്ഷത്തോളം കുട്ടികള്‍, പരീക്ഷ രാവിലെ 10 മുതല്‍ 1 മണി വരെ

മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിനായി സിബിഎസ്ഇ രാജ്യവ്യാപകമായി നടത്തുന്ന നീറ്റ് പരീക്ഷ ഇന്നു നടക്കും.
രാവിലെ പത്തു മുതല്‍ ഒരു മണിവരെയാണ് പരീക്ഷ. സംസ്ഥാനത്തു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ പത്തു കേന്ദ്രങ്ങളിലാണു പരീക്ഷ.
9.30 നുള്ളില്‍ പരീക്ഷാര്‍ഥികള്‍ ഹാളില്‍ കയറിയിരിക്കണം. പരീക്ഷാ ഹാളിലേക്കു രാവിലെ 7.30 മുതല്‍ പ്രവേശനം അനുവദിക്കും.
9.30 നു ശേഷമെത്തുന്നവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പരീക്ഷാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിറ്റ് കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമാണു പരീക്ഷയ്ക്ക് എത്തേണ്ടത്.
https://www.facebook.com/Malayalivartha
























