പ്ലസ് ടൂ പരീക്ഷ ഫലം മെയ് പത്തിന്, മൂല്യനിര്‍ണയവും ടാബുലേഷനും അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പത്തിന് പ്രഖ്യാപിക്കും. ശനിയാഴ്ച ചേര്‍ന്ന ഹയര്‍ സെക്കണ്ടന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടന്‍ഡറി പരീക്ഷാ ബോര്‍ഡുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. മൂല്യനിര്‍ണയവും ടാബുലേഷനും അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി. പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും പൂര്‍ത്തിയായി. മെയ് അവസാനവാരത്തോടെ പ്ലസ് വണ്‍ ഫലവും പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha
























