Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇരട്ട മുഖമുള്ള മാംസദാഹികളായ പുരുഷന്മാരെ പൊളിച്ചടുക്കി ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ; റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍ പുസ്തകം വൈറലാകുന്നു; തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന പുരുഷന്‍മാരെക്കുറിച്ച് തുറന്നെഴുത്ത്

06 MAY 2018 08:48 AM IST
മലയാളി വാര്‍ത്ത

പുരുഷന്‍മാരുടെ ലൈംഗിക ദാഹം പൊളിച്ചെഴുതുന്ന ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ പുറത്ത്. സ്ത്രീയുടെ ശരീരം ഒരു ഭോഗവസ്തു മാത്രമല്ലെന്നും സ്‌നേഹം പ്രകടിപ്പിക്കാനും പ്രണയം പങ്കുവയ്ക്കാനും മാതൃത്വത്തിന്റെ അമൃതം പൊഴിക്കാനും അനുഭൂതിയുടെ മധുചൊരിയാനും അതിനുകഴിയുമെന്നും ലോകത്തോട് വിളിച്ചു പറയാന്‍ നളിനി ജമീല തന്റെ ആത്മകഥയുടെ രണ്ടാം ഭാഗമായ റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍ എന്ന പുസ്തകത്തിലുടെ ഒരുങ്ങുന്നു. ആദ്യ പുസ്തകത്തില്‍ ഒരു ലൈംഗിക തൊഴിലാളിയെന്ന നിലയില്‍ തനിക്കു സമൂഹത്തില്‍നിന്നുണ്ടായ അനുഭവങ്ങള്‍ തുറന്നു കാട്ടിയെങ്കില്‍ രണ്ടാമത്തെ പുസ്തകത്തില്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന പുരുഷന്‍മാരെക്കുറിച്ചാണു നളിനി പറയുന്നത്. നളിനി ജമീല മലയാളി വായനക്കാര്‍ക്ക് അപരിചതയല്ല.

ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകത്തിലൂടെയാണു മലാളികള്‍ നളിനി ജമീലയെ അറിയുന്നത്. ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ ഇറങ്ങിയത് 2005ലാണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇംഗ്ലീഷ് പതിപ്പിറങ്ങി. ജെ. ദേവികയായിരുന്നു വിവര്‍ത്തക. തൃശൂര്‍ ജില്ലയിലെ കൊടകരയ്ക്കു സമീപമുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണു നളിനി ജമീല കേരളത്തിന്റെ സാംസ്‌കാരിക ഇടത്തിലേക്ക് ആത്മകഥയുമായി നടന്നുകയറിയത്. ഇന്ന് നളിനി ഏവര്‍ക്കും സ്വീകാര്യയാണ്. മറ്റേതു തൊഴിലിനെപ്പോലെയും മാന്യത ലൈംഗിക തൊഴിലിനും ഉണ്ടെന്നുള്ള ഉറച്ചു വിശ്വാസം നളിനി ജമീലയ്ക്കു സ്വന്തം തൊഴിലിനോടുള്ള ആത്മാര്‍ഥതയാണു വെളിവാക്കുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ സാമൂഹികമായ നിലപാടുകളുടെ ഏറ്റെടുക്കലുകള്‍ക്കു വിധേയകേണ്ടതുണ്ട്. അതു സീതയുടെയോ പാഞ്ചാലിയുടെയോ എന്നതേ പ്രശ്‌നമുള്ളൂ. സീതയുടെ ജീവിതമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു പിന്നെ പരാതിപ്പെടരുത് എന്നാണു നളിനി ജമീല തുറന്നു പറയുന്നത്.

കുടുംബം പുലര്‍ത്താനാണു നളിനിക്കു ലൈംഗികത ജീവനോപാധിയായി തെരഞ്ഞെടുക്കേണ്ടി വന്നത്. പെട്ടെന്നൊരുനാള്‍ ഭര്‍ത്താവ് അര്‍ബുദ ബാധിതനായി മരണത്തിനു കീഴടങ്ങിപ്പോള്‍ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമായി ജീവിതത്തെ അഭിമുഖീകരിക്കാന്‍ മറ്റു മാര്‍ഗമില്ലാതെയായി. അങ്ങനെയാണു നളിനി ജമീല എന്ന ഒരുലൈംഗിക തൊഴിലാളിയുടെ ജനനം. തെരുവ് കേന്ദ്രിതമായ െൈലംഗിക തൊഴിലായിരുന്നതിനാല്‍ രമ്യ ഹര്‍മ്യങ്ങളിലായിരുന്നില്ല നളിനിക്ക് ശയ്യയൊരുങ്ങിയിത്. മാംസദാഹികളായ പുരുഷന്‍മാരെയാണു നളിനിക്കു നേരിടേണ്ടി വന്നത്. സ്‌നേഹത്തിന്റെ കണികപോലും അവരില്‍നിന്നു ലഭിച്ചിരുന്നില്ല. ശരീരം പിച്ചിച്ചീന്തുകയെന്നതിനപ്പുറം അവരില്‍നിന്നു മറ്റൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലായിരുന്നു. പകല്‍ മാന്യതയും ഇരുട്ടില്‍ കാമാര്‍ത്തിയുമായിരുന്നു അവരില്‍ പ്രകടമായിരുന്നതെന്നു നളിനി സാക്ഷ്യപ്പെടുത്തുന്നു. എല്ലാത്തരം ആള്‍ക്കാരുമുണ്ടത്രെ അക്കൂട്ടത്തില്‍. 

ഒരു ലൈംഗിക തൊഴിലാളിയോട് വ്യവസ്ഥിതി എപ്രകാരം നീതി പുലര്‍ത്തുന്നെന്നത് ഇക്കാലയളവിലാണു നളിനി തിരിച്ചറിഞ്ഞത്. പോലീസുകാരില്‍ നിന്നും ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ നളിനി തന്റെ ആദ്യ പുസ്തകത്തില്‍ പ്രത്യേകം അധ്യായമായി തന്നെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. 100 ദിവസംകൊണ്ട് ആറു പതിപ്പുകളാണ് ആദ്യപുസ്തകം അച്ചടിച്ചത്. 13 വര്‍ഷങ്ങള്‍ക്കുശേഷം നളിനി ജമീല പുതിയ പുസ്തകവുമായി രംഗത്തു വരികയാണ്. 63 ആം വയസില്‍ തന്നില്‍ വന്നിട്ടുള്ള മാറ്റങ്ങളും പുതിയതായി നേടിയ തിരിച്ചറിവുകളുമായി നളനി പഴയ കാലത്തേക്ക് ഓര്‍മകളിലൂടെ ഒരു യാത്ര നടത്തുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ പുരുഷന്‍മാരെക്കുറിച്ചുണ്ടായിരുന്ന നളിനിയുടെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നോ? കേരളത്തിലെ പുരുഷന്‍മാര്‍ ഇരട്ട മുഖമുള്ളവരാണെന്നാണു നളനിയുടെ കാഴ്ചപ്പാട്. രാത്രി ഒന്ന്, പകല്‍ മറ്റൊന്ന്. സെക്‌സ് എന്തിനെന്നു പോലും ശരിയായി അറിയാത്തവരാണ് ഇവിടുത്തെ പുരുഷന്‍മാര്‍. സെക്‌സില്‍നിന്ന് എന്താണ് ഇവര്‍ പ്രതീക്ഷിക്കുന്നത്? നളിനി ജമീല ചോദിക്കുന്നു.



കാല്‍പ്പനികമായ സമീപനമല്ല കേരളത്തിലെ പുരുഷന്‍മാര്‍ സെക്‌സിനോട് വച്ചുപുലര്‍ത്തുന്നത്. വൈകാരിക ശമനത്തിനുള്ള ഭോഗവസ്തുവെന്നതില്‍ കവിഞ്ഞ് സ്ത്രീ അവര്‍ക്ക് ഒന്നുമല്ല. ആദ്യ പുസ്തകത്തില്‍ തന്നെക്കുറിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ രണ്ടാമത്തെ പുസ്തകത്തില്‍ ശരീരസുഖത്തിനായി തന്നെ സമീപിച്ചിട്ടുള്ള പുരുഷന്‍മാരെക്കുറിച്ചാണു നളിനി ജമീല പറയുന്നത്. തന്നെ സമീപിച്ചിട്ടുള്ള പുരുഷന്‍മാരെക്കുറിച്ചുള്ള വിവരങ്ങളല്ല, മറിച്ച് പൊതുവായ പുരുഷസമീപനങ്ങളെക്കുറിച്ചാണ് അവര്‍ പുസ്തകത്തില്‍ പറയുന്നത്.

ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ അമ്മയായി കണ്ടവരുണ്ട്, കാമുകിയായി കണ്ടവരുണ്ട്, സഹോദരിയായി കണ്ടവരുണ്ട്. വെറും ലൈംഗിക തൊഴിലാളിയായി സമീപിച്ചവരുണ്ട്. താന്‍ ശരീരം പങ്കുവച്ച പുരുഷന്‍മാരില്‍നിന്നുള്ള പ്രതികരണങ്ങളാണ് പുതിയ പുസ്തകത്തിന്റെ പ്രമേയം. കൂടാതെ തനിക്കു നേരിടേണ്ടി വന്ന ജീവിത പ്രതിസന്ധികളും പുസ്തകത്തില്‍ വിഷയമാക്കുന്നുണ്ട്. രേഷ്മ ഭരദ്വാജ് ആണ് പുസ്തകം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തുന്നത്. പുസ്തകത്തിന്റെ എഴുത്തുപണികള്‍ പൂര്‍ത്തായിയ വരികയാണ്. ഡിസംബറില്‍ പുസ്തകം പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (26 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (54 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (54 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (57 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends