Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സിനിമയുടെ പ്രോമഷന് എന്ന പേരില്‍ വിദേശത്തു പോയ ദിലീപിന് മേയ് 13 വരെ സമയം നീട്ടിക്കൊടുത്ത് കോടതി; നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണ നടപടി 21നു കോടതി പരിഗണിക്കാനിരിക്കെ ദിലീപിന്റെ വിദേശ കറക്കത്തില്‍ ആശങ്കപ്പെട്ട് അന്വേഷണ സംഘം; വേദനയോടെ ആക്രമിക്കപ്പെട്ട നടിയുടെ വേണ്ടപ്പെട്ടവരും

06 MAY 2018 09:17 AM IST
മലയാളി വാര്‍ത്ത

സിനിമയുടെ പ്രചരണത്തിനായി ദിലീപിന് വിദേശത്തു തുടരാന്‍ വീണ്ടും കോടതിയുടെ അനുമതി. ദിലീപ് വിദേശത്ത് പോകുന്നതിനെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും കോടതി അനുമതി നല്‍കിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടനി വിദേശത്ത് തുടരാന്‍ അനുമതി നല്‍കിയത്. കമ്മാര സംഭവത്തിന്റെ വിദേശ പ്രചരണത്തിന് ഏപ്രില്‍ 25 മുതല്‍ മെയ് നാലുവരെ വിദേശത്തു പോകാന്‍ കേസിലെ പ്രതിയായ ദിലീപിനു നേരത്തേ കോടതി അനുമതി നല്‍കിയിരുന്നു. സമയം നീട്ടി നല്‍കണമെന്നു കാണിച്ച് അഭിഭാഷകന്‍ മുഖേന ദിലീപ് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണു 13 വരെ തുടരാന്‍ അനുവദിച്ചത്.

മെയ് 14 നു കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണ നടപടി തുടങ്ങുന്നതിനായി 21നു കോടതി വീണ്ടും കേസ് പരിഗണിക്കും. കേസിന്റെ വിചാരണ പൂര്‍ത്തിയാകുംവരെ കോടതിയുടെ അനുവാദമില്ലാതെ ദിലീപ് വിദേശത്തേക്കു പോവാതിരിക്കാന്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ച ശേഷമാണു ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ ജാമ്യം ലഭിച്ചശേഷം വിദേശയാത്ര നടത്താന്‍ രണ്ടാം തവണയാണു ദിലീപ് കോടതിയുടെ അനുവാദം ചോദിച്ചതും ലഭിക്കുന്നതും.

കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്‌റ്റേഡിയത്തില്‍ അമ്മ മഴവില്ല് മെഗാഷോ മെയ് ആറിന് നടക്കുമ്പോള്‍ പരിപാടിയില്‍ മുന്‍ ട്രഷററായ നടന്‍ ദിലീപിനെ മടക്കിക്കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്മാരസംഭവത്തിന്റെ വിദേശ റിലീസിംഗുമായി ബന്ധപ്പെട്ട് ദിലീപ് സിംഗപ്പൂരിലും ദുബായിലും പോയിരിക്കുകയാണ്. അതേസമയം ദിലീപിന്റെ വിദേശയാത്രകള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി നേരത്തെ തന്നെ ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ഇപ്പോള്‍ താരത്തിന് വീണ്ടും വിദേശത്ത് തുടരാന്‍ അനുമതി നല്‍കിയത് നടിക്കൊപ്പം നിന്നവരുടെ നെറ്റി ചുളിക്കാന്‍ കാരണമായിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതിയില്‍ നേരത്തെ തുടങ്ങിയിരുന്നു. ദിലീപ് അടക്കമുള്ള പ്രതികള്‍ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുകയുമുണ്ടായി. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാല്‍സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്ബതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നാണ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (27 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (55 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (55 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (58 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends