മാലാഖമാരുടെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി സര്‍ക്കാര്‍; ശമ്പള പരിഷ്‌കരണം അനിശ്ചിതത്ത്വത്തില്‍... ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപന ഉത്തരവ് നടപ്പിലാക്കാതെ സര്‍ക്കാര്‍ ആശുപത്രികളും...

നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ ഇരട്ടതാപ്പുമായി സര്‍ക്കാര്‍. ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപന ഉത്തരവ് നടപ്പിലാക്കാതെ സര്‍ക്കാര്‍ ആശുപത്രികള്‍ തന്നെ അട്ടിമറിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പള സ്ലിപ്പുകളില്‍ നിന്ന് വ്യക്തമാകുന്നത് വേലിതന്നെ വിളവ് തിന്നുന്ന തെളിവ്.
നാളുകള്‍ നീണ്ട സമരത്തിനൊടുവില്‍ സര്‍ക്കാര്‍ നഴ്‌സുമാരുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇരുപതിനായിരം രൂപ മിനിമം വേതനമായി നിശ്ച്ചയിച്ചത്.എന്നാല്‍ പല സ്വകാര്യ ആശുപത്രികളും മുന്‍കാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല'. ഇങ്ങനെ സ്വകാര്യ ആശുപത്രികള്‍ എതിര്‍പ്പുയര്‍ത്തുമ്പോഴാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പോലും പുതിയ വേതനം നല്‍കാല്‍ തയ്യാറാകുന്നില്ലെന്നതിന്റെ തെളിവുകള്‍ പുറത്തു വരുന്നത്. .സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തന്നെ മടിക്കുകയാണെന്ന് നഴ്‌സുമാരുടെ ഈ സാലറി സ്ലിപ്പുകളില്‍ നിന്ന് തന്നെ വ്യക്തവുമാണ്.
അതേസയം ഉത്തരവിന് സര്‍ക്കാര്‍ ആശുപത്രികള്‍ തന്നെ പുല്ലുവില കല്‍പ്പിക്കുന്നത് സ്വകാര്യ ആശുപത്രികള്‍ക്ക് ശക്തിപകര്‍ന്നിട്ടുണ്ട്.സര്‍ക്കാര്‍ പോലും പാലിക്കാത്ത മിനിമം വേതനമെന്ന ഉത്തരവ് തങ്ങളെന്തിന് പാലിക്കണമെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട്. നിലവിലെ ഈ സാഹചര്യം മുന്‍നിര്‍ത്തി വീണ്ടും നിയമപോരാട്ടത്തിനിറങ്ങനാണ് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനുകളുടെ തീരുമാനം.
https://www.facebook.com/Malayalivartha
























