Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇനി ശ്രീപത്മനാഭന്റെ ശംഖുമുദ്രയില്ല പകരം സര്‍ക്കാര്‍ മുദ്ര 

06 MAY 2018 10:23 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ചില സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഉപയോഗിച്ചിരുന്ന ശ്രീപദ്മനാഭന്റെ ശംഖുമുദ്ര ഇനിയില്ല. പകരം ശംഖുമുദ്ര കൂടി ഉള്‍പ്പെടുന്ന കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയാണ് ഉപയോഗിക്കുക. 1865 ജനുവരിയില്‍ മലബാറിലും 1868ല്‍ തിരുവിതാംകൂറിലും 1875ല്‍ കൊച്ചിയിലും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയതാണ്.


1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം വന്നതു മുതല്‍ ഈ മൂന്നു യൂണിറ്റുകളെയും യോജിപ്പിച്ച് ഇന്നത്തെ രജിസ്‌ട്രേഷന്‍ വകുപ്പ് രൂപീകൃതമായി. എങ്കിലും പഴയ തിരുവിതാംകൂര്‍ മേഖലയായ തെക്കന്‍ കേരളത്തില്‍ ഏതാനും സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇപ്പോഴും ആധാരങ്ങളിലും രേഖകളിലും പതിച്ചിരുന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ശംഖുമുദ്രയായിരുന്നു. പിത്തളയില്‍ കൊത്തിയെടുത്ത ഈ മുദ്രയ്ക്കുപകരം സംസ്ഥാന സര്‍ക്കാരിന്റെ മുദ്ര എല്ലാ ഓഫീസുകളിലും ലഭ്യമാക്കി. 

കേരള സംസ്ഥാന രൂപവത്ക്കരണത്തിനുശേഷം തുടങ്ങിയ രജിസ്ട്രാര്‍ ഓഫീസുകളില്‍ സര്‍ക്കാര്‍ മുദ്രതന്നെയാണ് ഉപയോഗിച്ചിരുന്നത്. അതിനു മുമ്പുള്ള ഓഫീസുകളിലാണ് പഴയ രാജമുദ്രയും. സര്‍ക്കാരിന്റെ അടിയന്തര നിര്‍ദേശം കഴിഞ്ഞ ദിവസം എത്തിയതിനെത്തുടര്‍ന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ പഴയ മുദ്ര തിരിച്ചെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുദ്ര എത്തിച്ചു.


രജിസ്ട്രാര്‍ ഓഫീസുകളില്‍ ഏകീകൃത മുദ്രയില്ലാത്തതു സംബന്ധിച്ച് ഹര്‍ജി 2010ല്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. എല്ലായിടത്തും ഒരേ മുദ്രതന്നെ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പഴയ കാലത്തെ പല ഓഫീസുകളിലും തുടര്‍ന്നും ശംഖുമുദ്ര ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതാണ് സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (26 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (54 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (54 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (57 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends