Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഗ്രീഷ്മയ്ക്ക് മരണമില്ല... എൻജിനീയറിംഗ് വിദ്യാർത്ഥി ചികിത്സാപ്പിഴവിനിടെ കരൾ രോഗിയായി; മകളുടെ വിയോഗത്തിൽ വേദനയോടെ മാതാപിതാക്കൾ ചെയ്തത് മാതൃകയായി

06 MAY 2018 09:57 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ താലോര്‍ സ്വദേശി കണ്ണന്റെയും ഭാര്യ ഗീതയുടെയുടെയും ഇരുപതുകാരിയായ മകള്‍ ഗ്രീഷ്മ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബറോഡയില്‍ ചികിത്സയിലായിരുന്നു. ആറ്റു നോറ്റു വളര്‍ത്തിയ പുന്നാര മകള്‍ നിനച്ചിരിക്കാതെ കരള്‍ രോഗത്തിന് അടിമപ്പെട്ടപ്പോള്‍ വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാനേ കണ്ണനും ഗീതക്കും കഴിഞ്ഞുള്ളു. എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള പ്രതീക്ഷയോടെയായിരുന്നു അവര്‍ ബറോഡയില്‍ നിന്നും മുംബൈയിലെ ഗ്ലോബല്‍ ഹോസ്പിറ്റലില്‍ എത്തിയത്.

ഇരുപത് വയസ്സ് പ്രായമുള്ള ഗ്രീഷ്മ കണ്ണന്റെ അസുഖം അപ്രന്റീസ് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ നല്‍കിയപ്പോള്‍ പാര്‍ശ്വ ഫലം കൊണ്ട് സംഭവിച്ചതാകാമെന്നും ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിച്ചേക്കാവുന്ന സൈഡ് എഫ്ഫക്റ്റ് ആണിതെന്നുമായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ നിഗമനം.

കരള്‍ രോഗത്തിന് സ്‌പെഷലൈസ് ചെയ്ത ഹോസ്പിറ്റലിലെ കൂടുതല്‍ പരിശോധനയും ടെസ്റ്റ് റിപ്പോര്‍ട്ടുകളും കരള്‍ മാറ്റി വയ്‌ക്കേണ്ടി വരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു . മകളെ രക്ഷിക്കാനായി തന്റെ കരള്‍ നല്‍കാമെന്ന് സ്നേഹനിധിയായ അച്ഛന്‍ പറഞ്ഞെങ്കിലും ലിവര്‍ ട്രാന്‍സ്‌പ്ലാന്റ് എന്ന മോഡേണ്‍ ചികിത്സാ രീതിക്ക് വലിയൊരു തുക വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നാല്പത് ലക്ഷത്തോളം വരുന്ന ചികിത്സാ ചിലവ് ഒരു സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. എന്നിരുന്നാലും എന്ത് വില കൊടുത്തും മകളെ രക്ഷിക്കണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു കണ്ണന്റെയും ഗീതയുടെയും മനസ്സ് നിറയെ. എന്നാല്‍ കരള്‍ മാറ്റി വയ്ക്കേണ്ട അവസ്ഥയില്‍ നിന്നും ബ്രെയിന്‍ ഡാമേജൂം സംഭവിച്ചതോടെ അച്ഛന്റെ കരളിന് കാത്ത് നില്‍ക്കാതെ ഗ്രീഷ്മ യാത്രയായി.

താലോലിച്ച സ്വപ്നങ്ങളും പ്രതീക്ഷകളും ആശുപത്രിയിലെ എണ്‍പത്തി എട്ടാം നമ്ബര്‍ മോര്‍ച്ചറിയിലടച്ചതോടെ അപരിചിതമായ നഗരത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കണ്ണനും ഗീതയും വിധിയെ പഴിച്ചു കഴിച്ചു കൂട്ടി.

ഗ്രീഷ്മ ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് തിരിച്ചറിഞ്ഞ കണ്ണനും ഭാര്യ ഗീതയും ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. ഗ്രീഷ്മയുടെ പ്രധാന അവയവങ്ങളായ ഹാര്‍ട്ടും കിഡ്നികളും കണ്ണുകളെല്ലാം ദാനം ചെയ്യാമെന്ന് തീരുമാനിക്കുകയും ആശുപത്രി അധികൃതര്‍ക്ക് സമ്മതപത്രം ഒപ്പിട്ടു നല്‍കുകയും ചെയ്‌തു. അവയവദാനനടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ രണ്ടു ദിവസമെടുത്തെങ്കിലും മോര്‍ച്ചറിക്ക് മുന്നില്‍ അവര്‍ കാത്തിരുന്നു.

ഗ്രീഷ്മയുടെ മൃതശരീരം കെ.ഇ.എം ല്‍ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ബറോഡയിലേക്ക് റോഡുമാര്‍ഗ്ഗം കൊണ്ടു പോകുമ്ബോള്‍ കണ്ണനും ഗീതയും മാത്രമാണ് അനുഗമിച്ചത്. ശവസംസ്കാരം നാളെ ബറോഡയില്‍ നടത്തും. ബറോഡ എസ്.വി.ഐ.റ്റി കോളേജില്‍ മൂന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മക്ക് പത്താം ക്ലാസ്സില്‍ പഠിക്കുന്ന നവ്യ എന്ന ഒരനിയത്തി കൂടിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (25 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (53 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (53 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (56 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends