മുഖം മറച്ചാലെന്താ പത്രത്തിലുണ്ടല്ലോ.... നാടിനെ കിടുകിടാ വിറപ്പിച്ച ബ്ലാക്ക്മാൻ ക്യാമറക്കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖം മറച്ചത് തന്‍റെ അറസ്റ്റ് വിവരം ചിത്രം സഹിതം പുറത്തു വന്ന പത്രം ഉപയോഗിച്ച്...

കണ്ണൂര്‍ നഗരത്തില്‍ നിരവധി മോഷണങ്ങള്‍ നടത്തി നാടിനെ ഭീതിയിലാഴ്ത്തിയ 'ബ്ലാക്ക് മാന്‍' പൊലീസ് പിടിയില്‍. തമിഴ്നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പനെയാണ് ടൗണ്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരിലും വയനാട്ടിലും താമസിച്ചാണ് ഇയാള്‍ മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.
സ്വാഭാവികമായി പിടിയിലാകുന്നവര്‍ ക്യാമറക്കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖം മറയ്ക്കാറുണ്ട്. എന്നാല്‍ ബ്ലാക്ക്മാന്‍ മുഖം മറിച്ചതില്‍ അല്‍പ്പം കൗതുകം ഉണ്ട്. തന്റെ തന്നെ അറസ്റ്റ് വിവരം അടങ്ങിയ സായാഹ്ന പത്രമുപയോഗിച്ചാണ് പ്രതി മുഖം മറച്ചത് എന്നു മാത്രം. അതും സ്വന്തം ചിത്രമുള്‍പ്പെടുന്ന പത്ര പേജ് ഉപയോഗിച്ച്. ക്യാമറാന്‍ അത് നല്ല വ്യക്തമായി തന്നെ ഒപ്പിയെടുക്കുകയും ചെയ്തു.
രാത്രി കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിരുന്ന ഇയാള്‍ കണ്ണൂരിലും വയനാട്ടിലും താമസിച്ചാണ് മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്സിലെ ബിഗ്ബോസ് ടെയ്ലേഴ്സിന്റെ പൂട്ടുപൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
ഇയാള്‍ നഗരത്തിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. സേലത്ത് അന്‍പതിലേറെയും തലശ്ശേരിയില്‍ ഇരുപതോളവും കേസുകളും ഇയാളുടെ പേരിലുണ്ട്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ. ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാജപ്പനെ അറസ്റ്റുചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























