നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് കാമുകനൊപ്പം പോയി... ആക്രി സാധനങ്ങള്‍ പെറുക്കി വിൽക്കുന്ന ജീവിതം മടുത്തപ്പോൾ ഭർത്താവിനെയും കുഞ്ഞുങ്ങളെയും തേടി പോകാൻ തീരുമാനിച്ചു; വിട്ടുകൊടുക്കാനാകാതെ കാമുകന്റെ അറ്റകൈ പ്രയോഗം

ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ടായിരുന്ന സിന്ധു ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് കാമുകന്‍ ഗോപേഷിനൊപ്പം പോയത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തു താമസിക്കുകയും ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുകയായിരുന്നു. ഇതിനിടെ മാനസാന്തരമുണ്ടായ സിന്ധു ഗോപേഷിനെ ഉപേക്ഷിച്ച് ആദ്യ ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ചു.
ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സിന്ധുവിനെ ഗോപേഷ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കാമുകന് ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപ പിഴയും. എറണാകുളം കളമശേരി ക്ളാസ് കോളനി റോഡില്‍ വാഴക്കാലാപറമ്ബില്‍ ഗോപേഷി(ഗോപന്‍ 42)നെയാണു കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് സ്‌പെഷ്യല്‍ ജഡ്ജി കെ. സനില്‍കുമാര്‍ ശിക്ഷിച്ചത്. സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പിഴ തുക കൊല്ലപ്പെട്ട സിന്ധുവിന്റെ മക്കള്‍ക്കു നല്‍കണമെന്നും കോടതി വിധിച്ചു.
2015 ഫെബ്രുവരി 26 നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവപര്യന്തം കഠിന തടവും കാല്‍ ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. ഇയാളുടെ ഒപ്പം താമസിച്ചിരുന്ന അകലക്കുന്നം മഞ്ഞാമറ്റം തോട്ടുങ്കല്‍ വീട്ടില്‍ സിന്ധു(32)വിനെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്.
https://www.facebook.com/Malayalivartha


























