കണ്ണുരിലെ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ചയുണ്ടെന്ന ആരോപണം ശക്തമാകുന്നു; കണ്ണൂർ വീണ്ടും സംഘര്‍ഷഭരിതമാകുന്നു

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയുണ്ടായെന്ന ആക്ഷേപം ശക്തം. ഇടയ്ക്ക് ശാന്തമായിരുന്ന കണ്ണൂരും മാഹിയും വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളോടെ സംഘര്‍ഷഭരിതമായിരിക്കുകയാണ്.കൊലപാതങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ എട്ടുപേരുണ്ടായിരുന്നതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്‍ ഷമേജിനെ വധിച്ചത് ആറംഗസംഘമാണെന്ന നിഗമനത്തിലാണ് പോലീസ്.കൊലപാതകങ്ങളെ തുടര്‍ന്ന് സിപിഎം ഉം ആര്‍എസ്സ്എസ്സും പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സംഘര്‍ഷം വ്യാപിക്കാതിരിക്കാനുമുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ആര്‍എസ്സ്എസ്സ് ക്യാംപില്‍ ആയുധ പരിശീലനമുള്‍പ്പെടെ നടന്നതായും ക്യാംപിന് പിന്നാലെയാണ് അരുംകൊല അരങ്ങേറിയതെന്നും സിപിഎം ആരോപിക്കുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കൊലപാതകങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്നും രണ്ട് കൊലപാതകങ്ങളിലും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപെട്ടു അക്രമവും സംഘര്‍ഷവും തടയുന്നതില്‍ സംസ്ഥാന പോലീസ് പരാജയമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.അതിനിടെ സംഘര്‍ഷം തടയുന്നതിനായി ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും മാഹിയിലെ കൊലപാതകത്തില്‍ പുതുച്ചേരിപോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സിപിഎം ജില്ലാസെക്രട്ടറി പി ജയരാജന്‍ മാഹിയിലെ ബാബുവിന്റെ കൊലപാതകത്തില്‍ ആര്‍എസ്സ്എസ്സ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി രംഗത്ത് വന്നു.മാഹിയിലെ പോലീസ് ആര്‍എസ്സ്എസ്സിനെ സഹായിക്കുകയാണെന്ന കുറ്റപെടുത്തലും ജയരാജന്റെ ഭാഗത്ത് നിന്നുണ്ടായി. കടുത്ത രാഷ്ട്രീയവൈരത്തിന്റെ പേരിലാണെങ്കിലും ഇരുകൂട്ടരും പോലീസിനെതിരെ കടുത്ത വിമര്‍ശനമാണുന്നയിക്കുന്നത്. കേരളാ പോലീസിനെ ബിജെപി കുറ്റപെടുത്തുമ്‌പോള്‍ സിപിഎം മാഹി പോലീസിനെയാണ് വിമര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha


























