സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരില്‍ 307 പേര്‍ക്ക് കൂടി അവസരമൊരുങ്ങുന്നു

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരില്‍ 307 പേര്‍ക്ക് കൂടി കാത്തിരിപ്പ് പട്ടികയില്‍നിന്ന് അവസരം. കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട 1368 മുതല്‍ 1674 വരെയുള്ളവര്‍ക്കാണ് പുതുതായി അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര റദ്ദാക്കിയവരുമുള്‍പ്പെടെ 3693 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചത്. അവസരം ലഭിച്ചവര്‍ മേയ് 12നകം തുക അടച്ചതിന്റെ ബാങ്ക് പേഇന്‍സ്ലിപ്, പാസ്‌പോര്‍ട്ട്, ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
14ന് മുമ്പ് സംസ്ഥാനം ഇവ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം. ഉത്തര്‍പ്രദേശിന് 1548 സീറ്റുകളും കര്‍ണാടകക്ക് 325 സീറ്റുകളും ലഭിച്ചു. എസ്.ബി.ഐയുടെയോ യൂനിയന്‍ ബാങ്കിന്റെയോ ശാഖകളിലാണ് പണം അടക്കേണ്ടത്.
https://www.facebook.com/Malayalivartha
























