കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. പാലക്കാട് ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം. കൊമ്പം പള്ളത്ത് വീട്ടില്‍ സുകുമാരന്‍ (43), ദീപ (38) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.
കുടുംബം വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നിഗമനം. സംഭവം നടക്കുമ്പോള്‍ 19കാരിയായ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നു. സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























