Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി

28 JUNE 2026 12:50 AM IST
മലയാളി വാര്‍ത്ത

പൂനെയില്‍ പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സിയ ഗോയല്‍. വീട്ടുകാരോട് പറഞ്ഞ് വിവാഹം വേണ്ടെന്നു വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കേതനെ കൊല്ലുന്നതാണെന്ന് തോന്നിയെന്ന് ചോദ്യം ചെയ്യലില്‍ സിയ പൊലീസിനോട് പറഞ്ഞെന്ന് റിപ്പോര്‍ട്ട്. കുടുംബത്തെ വേദനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു.

അതുകൊണ്ടാണ് വിവാഹം അവസാനിപ്പിക്കുന്നതിനു പകരം പ്രതിശ്രുത വരനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നും സിയ മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. ആറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഭവത്തില്‍ പുണെ ലോണാവാല പൊലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ 18നു ലോഹ്ഗഡ് കോട്ടയില്‍ ട്രെക്കിങ്ങിനിടെയാണു കേതന്‍ കൊക്കയില്‍ വീണു മരിച്ചത്. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞത്.

യുവ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതിയായ സിയ ഗോയലിന്റെ സഹോദരന്‍ സഹില്‍ ഗോയലിനെ ഏകദേശം 10 മണിക്കൂറോളമാണ് പൊലീസ് ചോദ്യം ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ചേതന്‍ ചൗധരിയുമായി സിയയ്ക്ക് ബന്ധമുണ്ടായിരുന്നതിനെ കുറിച്ച് അറിയാമായിരുന്നോ എന്ന് പൊലീസ് സഹിലിനോട് ചോദിച്ചെന്നാണ് വിവരം. സിയയ്ക്ക് താല്‍പര്യമില്ലായിരുന്നെങ്കില്‍ കേതനുമായുള്ള വിവാഹത്തിന് ഞങ്ങള്‍ നിര്‍ബന്ധിക്കില്ലായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ സഹോദരന്‍ പറഞ്ഞതായാണ് വിവരം.

സിയയുടെ ചില ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. സിയയും കേതനും തമ്മിലുള്ള വിവാഹത്തിന് മുന്‍കയ്യെടുത്ത നരേന്ദ്ര മിത്തലും രേണു മിത്തലുമാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്. കാമുകന്‍ ചേതന്‍ ചൗധരിയുമായി ചേര്‍ന്ന് പ്രതിശ്രുത വരനെ സിയ കൊലപ്പെടുത്തുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. സിയയ്ക്ക് ചേതനുമായി ബന്ധമുണ്ടെന്ന കാര്യം തങ്ങള്‍ക്കോ ഗോയല്‍ കുടുംബത്തിലെ മറ്റ് ബന്ധുക്കള്‍ക്കോ അറിയില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

'സിയ ഇത്തരമൊരു കാര്യം ചെയ്യുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സിയയും കേതനും നല്ല രീതിയില്‍ മറ്റുള്ളവരോട് പെരുമാറുന്നവരായിരുന്നു. സിയയെ ചെറുപ്പം മുതല്‍ ഞങ്ങള്‍ക്കറിയാം. അവള്‍ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല''– നരേന്ദ്ര മിത്തല്‍ പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിയയും കേതനുമായുള്ള വിവാഹം ഉറപ്പിച്ചത്. പ്രമുഖ നിര്‍മാണ വ്യവസായി വിശാല്‍ അഗര്‍വാളിന്റെ മകനാണ് കേതന്‍. നവംബറില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ജയ്പുരിലെ ഒരു കൊട്ടാരം 17 കോടി രൂപയ്ക്ക് കുടുംബം ബുക്ക് ചെയ്തിരുന്നതായും അതിഥികളെ എത്തിക്കാന്‍ രണ്ട് സ്വകാര്യ വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്തിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ചേതനുമായി പ്രണയത്തിലായിരുന്നു സിയ. ഇതോടെ ഇരുവരും ചേര്‍ന്ന് കേതനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (35 minutes ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (43 minutes ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (47 minutes ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (53 minutes ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (1 hour ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (1 hour ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (1 hour ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (1 hour ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (2 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (3 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (3 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (6 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (6 hours ago)

Malayali Vartha Recommends